കഴക്കൂട്ടം: വലിയവേളി സെയ്ൻ്റ് തോമസ് പള്ളിക്കു സമീപമുള്ള കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കടലിൽ മൃതദേഹം ഒഴുകിനടക്കുന്നതു കണ്ട മത്സ്യത്തൊഴിലാളികളാണ് തുമ്പ പോലീസിനെ വിവരമറിയിച്ചത്. ഏകദേശം 50 വയസ്സു തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈകൾ തുണിയുപയോഗിച്ചുതന്നെ പിന്നിലേക്കു കൂട്ടിക്കെട്ടിയ നിലയിലായതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണോയെന്നു സംശയിക്കുന്നതായും തുമ്പ പോലീസ് പറഞ്ഞു. മൃതദേഹത്തിന് ഒന്നോ രണ്ടോ ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമികനിഗമനം. തുമ്പ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സമീപത്തെ പോലീസ് സ്റ്റേഷനുകളിൽ സ്ത്രീകളെ കാണാതായതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത സംഭവങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. കൂടാതെ തീരപ്രദേശത്തെയും പരിസരത്തെയും സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് തുമ്പ പോലീസ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








