കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയപാലത്ത് നിർമിച്ച വലിയ പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. പുതിയപാലം യാഥാർഥ്യമായതുപോലെ തന്നെ കനോലി കനാലിനെ പാരീസ് മാതൃകയിൽ നവീകരിക്കുന്ന 'കനാൽ സിറ്റി' പദ്ധതിയും നഗരത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കനോലി കനാലിലൂടെയുള്ള ബോട്ട് സർവീസ്, ചരക്കുഗതാഗതം, ടൂറിസം എന്നിവ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി 73.21 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് 150-ലധികം പാലങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞതായും കോഴിക്കോടിനെ വികസിത നഗരമാക്കി മാറ്റുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അഹമ്മദ് ദേവർകോവിൽ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയ കരാറുകാർക്കും നിർമാണ റിപ്പോർട്ടുകൾ ജനങ്ങളിലെത്തിച്ച മാധ്യമങ്ങൾക്കും ഉപഹാരങ്ങൾ സമർപ്പിച്ചു. കല്ലുത്താൻകടവ്-മൂര്യാട് റോഡിനെയും മാങ്കാവ്-അരയിടത്തുപാലം ബൈപ്പാസ് റോഡിനെയും ബന്ധിപ്പിക്കുന്ന ഈ പാലം നഗര വികസനത്തിൽ നിർണായകമാണ്. ചടങ്ങിൽ കോഴിക്കോട് മേയർ ഒ. സദാശിവൻ, ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ, മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. ബൈജുനാഥ് എന്നിവർക്കൊപ്പം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








