വന്ദേമാതരത്തിന്റെ 150-ാം വാർഷികാചരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സി.ഐ.എസ്.എഫും ചേർന്ന് സംഘടിപ്പിച്ച 'കോസ്റ്റൽ സൈക്ലത്തൺ' റാലിക്ക് പയ്യോളിയിൽ ഉജ്ജ്വല സ്വീകരണം നൽകി. ജില്ലയിലെ ഏക സ്വീകരണ കേന്ദ്രമായ ഇരിങ്ങൽ സർഗാലയയിൽ നടന്ന ചടങ്ങിൽ കോഴിക്കോട് വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ, കോസ്റ്റൽ പോലീസ്, വടകര റൈഡേഴ്‌സ്, വിവിധ സ്കൂൾ എൻ.സി.സി., സ്കൗട്ട് യൂണിറ്റുകൾ, തീരദേശ ജാഗ്രതാ സമിതികൾ എന്നിവർ ചേർന്ന് റാലിയെ സ്വീകരിച്ചു. 'സുരക്ഷിതമായ തീരവും സമൃദ്ധമായ ഭാരതവും' എന്ന സന്ദേശമുയർത്തി ഗുജറാത്തിലെ ലാഖ്‌പത് കോട്ടയിൽ നിന്ന് ആരംഭിച്ച ഈ യാത്രയിൽ 65 സൈക്ലിസ്റ്റുകൾ ഉൾപ്പെടെ 130 പേരാണ് പങ്കെടുക്കുന്നത്.
രാജ്യത്തിന്റെ തീരദേശ സുരക്ഷയും ദേശീയ ഐക്യവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച റാലി ഇന്ത്യയിലെ 52 തീരദേശ ഗ്രാമങ്ങളിലൂടെ കടന്നുപോയി ഫെബ്രുവരി 22-ന് കൊച്ചിയിൽ സമാപിക്കും. സർഗാലയയിൽ നടന്ന സ്വീകരണ ചടങ്ങിൽ കോഴിക്കോട് വിമാനത്താവളം സി.ഐ.എസ്.എഫ്. കമാൻഡന്റ് ശങ്കരറാവു ബൈറെഡ്ഡി അധ്യക്ഷത വഹിച്ചു. സന്ദീപ് ചക്രവർത്തി, പ്രവീൺ കുമാർ, സുനിൽരാജ്, നിബിൻ, നിഷ ഗിരീഷ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിക്കുകയും മികച്ച പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ദേശീയതയും ജനകീയ പങ്കാളിത്തവും മുൻനിർത്തി നടത്തുന്ന ഈ സൈക്കിൾ റാലിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








