മുക്കത്ത് നടന്ന ചടങ്ങിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ കേരള വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് ആദരിച്ചു. മുക്കം വ്യാപാരി മന്ദിരത്തിൽ സംഘടിപ്പിച്ച പരിപാടി യൂണിറ്റ് പ്രസിഡന്റ് കൈരളി സുൽഫി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുക്കം നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ചാന്ദ്നിയെ കൈരളി സുൽഫി ഉപഹാരം നൽകി ആദരിക്കുകയുണ്ടായി.
നഗരസഭാ കൗൺസിലർമാരായ ഷജീസ് വായലത്ത്, കുടുക്കേങ്ങൽ രാജൻ, റൈനിഷ് നീലാംബരി എന്നിവർക്കും ചടങ്ങിൽ ആദരവ് നൽകി. ഏരിയാ പ്രസിഡന്റ് കെ.ടി. നളേശൻ, യൂണിറ്റ് സെക്രട്ടറി ബാബു വെള്ളാരംകുന്നത്ത്, വിജയൻ ചെല്ലാനം, ഷിബു കല്ലൂർ, യു.കെ. ശശിധരൻ, ഉണ്ണി നാരായണൻ, കെ.ടി. സ്‌മിത തുടങ്ങിയ പ്രമുഖർ പരിപാടിയിൽ സംസാരിച്ചു. ജനപ്രതിനിധികളും വ്യാപാരി സമൂഹവും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിനായിട്ടാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








