കോഴിക്കോട് ജില്ലയിലെ അനധികൃത സ്പാകൾക്കെതിരെ പരിശോധന കർശനമാക്കാൻ സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിട്ടു. എറണാകുളം കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അനധികൃത സ്പാകൾ പ്രവർത്തിക്കുന്നത് കോഴിക്കോട്ടാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഇതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലും വൈദ്യുത പോസ്റ്റുകളിലും സ്പാകളുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരത്തെ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പല സ്ഥാപനങ്ങളും ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിരുന്നു. മിക്ക കേന്ദ്രങ്ങൾക്കും കോർപ്പറേഷൻ ലൈസൻസ് മാത്രമാണുള്ളതെന്നും തെറാപ്പിസ്റ്റുകളുടെ യോഗ്യതാ സർട്ടിഫിക്കറ്റോ ജീവനക്കാരുടെ ഹെൽത്ത് കാർഡോ ഇല്ലെന്നും വ്യക്തമായിട്ടുണ്ട്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതിനൊപ്പം, നിയമവിരുദ്ധമായി പരസ്യങ്ങൾ പതിക്കുന്നവർക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








