കേരളം നിക്ഷേപസൗഹൃദസംസ്ഥാനം, സംസ്ഥാനസർക്കാരുമായി ഭരണകാര്യങ്ങളിൽ ഒരു അഭിപ്രായഭിന്നതയുമില്ല- ഗവർണർ

കേരളം നിക്ഷേപസൗഹൃദസംസ്ഥാനം, സംസ്ഥാനസർക്കാരുമായി ഭരണകാര്യങ്ങളിൽ ഒരു അഭിപ്രായഭിന്നതയുമില്ല- ഗവർണർ
കേരളം നിക്ഷേപസൗഹൃദസംസ്ഥാനം, സംസ്ഥാനസർക്കാരുമായി ഭരണകാര്യങ്ങളിൽ ഒരു അഭിപ്രായഭിന്നതയുമില്ല- ഗവർണർ
Share  
2026 Feb 21, 07:27 AM

കൊച്ചി: രാജ്യത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ.


എറണാകുളം സെയ്‌ൻ്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ പ്രൊഫ. കെ.വി. തോമസ് വിദ്യാധനംട്രസ്റ്റ്, കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ചുവരുന്ന 'മഹത് വ്യക്തികളുമായി അഭിമുഖം' പതിന്നാലാമത് പരിപാടിയിൽ വിദ്യാർഥികളോട് സംവദിക്കുകയായിരുന്നു ഗവർണർ. കേരള സർക്കാരുമായും മുഖ്യമന്ത്രിയുമായും ഭരണകാര്യങ്ങളിൽ ഒരു അഭിപ്രായ ഭിന്നതയുമില്ല. ചില കാര്യങ്ങളിൽ വ്യക്തതക്കുറവ് ഉണ്ടെന്നത് നേരാണ്. ഭരണഘടനാപദവി വഹിക്കുന്ന ഗവർണർക്ക് ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെതിരേ നിലകൊള്ളാൻ കഴിയില്ല. ഗവർണർ സംസ്ഥാനത്ത് എത്തുന്നത് ഏറ്റുമുട്ടലിനല്ല, സഹകരണത്തിനാണെന്നും ഗവർണർ വ്യക്തമാക്കി.


കേരള സർവകലാശാലയിലെ ജാതി വിവേചനത്തിനെക്കുറിച്ചുള്ള കുസാറ്റ് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അമത് രാജേന്ദ്രൻ എന്ന വിദ്യാർഥിയുടെ ചോദ്യത്തിന് അങ്ങനെയൊരു സംഭവമില്ലെന്ന് ഗവർണർ പറഞ്ഞു. ജാതി വിവേചനം നടന്നതിന് തെളിവ് എവിടെയെന്നും ഗവർണർ ചോദിച്ചു.


50 കോളേജുകളിൽ നിന്നായി 500ഒ ാളം വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. മികച്ച ചോദ്യകർത്താക്കളായ കുസാറ്റ് എൻജിനിയറിങ് കോളേജിലെ നന്ദകുമാർ, എറണാകുളം ലോ കോളേജിലെ തരുൺ, എറണാകുളം സെയ്ന്റ് ജോസഫ് ടീച്ചർ എജുക്കേഷൻ കോളേജിലെ ആൻ മരിയ ജോൺ എന്നിവർക്ക് ഗവർണർ സമ്മാനങ്ങൾ നൽകി.


ഗവർണർ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. 'ഹരിതാഭ മയം അതിജീവനപാഠം' എന്ന വിദ്യാലയങ്ങളിലെ ഫലവൃക്ഷത്തോട്ടം പദ്ധതിയുടെ ഭാഗമായി 5,000 ഫലവൃക്ഷം, 25,000 വേപ്പിൻ തൈ എന്നിവയുടെ വിതരണവും ഗവർണർ നിർവഹിച്ചു. പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി, പ്രൊഫ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു.


സെയ്ന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫ് സ്വാഗതവും ഡോ. അനുപ ജേക്കബ് നന്ദിയും പറഞ്ഞു. സെയ്ൻ്റ് തെരേസാസ് കോളേജ് ഡയറക്ട‌ർമാരായ സിസ്റ്റർ ഫ്രാൻസിസ് ആൻ, സിസ്റ്റർ ടെസ്സ, സിസ്റ്റർ സുചിത തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles