പത്തനംതിട്ട: കേരളത്തിൽ പുരുഷകമ്മിഷനെ നിയമിക്കാൻ സമയമായിട്ടില്ലെന്ന് വനിതാകമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി. സ്ത്രീകളുടെ അന്തസ്സിന് പ്രാധാന്യം നൽകിയാണ് ബ്രിട്ടീഷ് ഇന്ത്യയിൽ നിയമങ്ങൾ നടപ്പാക്കിയതെന്നും സംസ്ഥാന വനിതാകമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി പറഞ്ഞു. സ്ത്രീകൾക്ക് എങ്ങനെ സംരക്ഷണം കൊടുക്കാമെന്ന നിയമം ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായിരുന്നു. ബ്രിട്ടീഷുകാരായ ജഡ്‌ജിമാരാണ് ഇന്ത്യയിലെ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമങ്ങൾ നടപ്പാക്കിയത്.
കേരള വനിതാകമ്മിഷൻ, പത്തനംതിട്ട പ്രസ്ക്ലബ്, ജില്ലാ ഇൻഫർമേഷൻ ഒ ാഫീസ് എന്നിവർ ചേർന്ന് സംഘടിപ്പിച്ച കേരള വനിതാകമ്മിഷൻ മാധ്യമശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു സതിദേവി. കോടതികളുണ്ടായത് ബ്രിട്ടീഷുകാരുടെ കാലത്താണ്. വീട്ടിലും സമൂഹത്തിലും തൊഴിലിടങ്ങളിലും പുരുഷമേധാവിത്വമുള്ള രാജ്യത്ത് സ്ത്രീസംരക്ഷണനിയമത്തിന് ഏറെ പ്രസക്തിയുണ്ട്. സ്ത്രീപീഡന കേസുകളിൽ ഏറ്റവും കൂടുതൽ പ്രതിസ്ഥാനത്തുവരുന്നത് സ്ത്രീകളാണ്. പെൺവാണിഭകേസുകളിൽ പോലും സ്ത്രീകൾക്കെതിരേ പ്രവർത്തിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കാനുള്ള നിയമം പുരുഷന്മാർക്കെതിരല്ല, സ്ത്രീകളെ സംരക്ഷിക്കാനുള്ളതാണെന്ന് സതീദേവി പറഞ്ഞു.
വനിതാകമ്മിഷൻ അംഗം അഡ്വ.എലിസബേത്ത് മാമ്മൻ മത്തായി അധ്യക്ഷത വഹിച്ചു. അഡ്വ.വി.എൽ.അനീഷ ക്ലാസ് നയിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് ബിജുകുര്യൻ, സെക്രട്ടറി ജി.വിശാഖൻ, ജോയിൻ്റ് സെക്രട്ടറി ബിനിയ ബാബു എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








