വൈക്കം: വൈക്കം മൃഗാശുപത്രി കെട്ടിടത്തിൻ്റെ നിർമാണം പൂർത്തിയായ ഒന്നാംഘട്ടത്തിൻ്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. രണ്ടാംഘട്ട നിർമാണത്തിനായി 29 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
ക്ഷീരമേഖലയിലെ വികസനത്തിനായി കിടാരി പാർക്കുകൾ, ക്ഷീരഗ്രാമം പദ്ധതി, മൃഗങ്ങൾക്ക് വീട്ടുമുറ്റത്ത് ചികിത്സാപദ്ധതി തുടങ്ങിയ നൂതനപദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ കഴിഞ്ഞതായി ചിഞ്ചുറാണി പറഞ്ഞു. സി.കെ. ആശ എം.എൽ.എ. അധ്യക്ഷതവഹിച്ചു.
വൈക്കം നഗരസഭ അംഗം ഡി.രഞ്ജിത്ത്കുമാർ, മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. മാത്യു ഫിലിപ്പ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ പി.കെ. മനോജ് കുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ആർ. ഉഷ, മൃഗാശുപ്രതി സീനിയർ സർജൻ ഡോ. എസ്. സെങ്കോട്ടയ്യൻ, എസ്. അരവിന്ദ് സച്ചിൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








