വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാത്തത് മൗലികാവകാശ ലംഘനം -ടി.കെ. രാമകൃഷ്ണ‌ൻ

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാത്തത് മൗലികാവകാശ ലംഘനം -ടി.കെ. രാമകൃഷ്ണ‌ൻ
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാത്തത് മൗലികാവകാശ ലംഘനം -ടി.കെ. രാമകൃഷ്ണ‌ൻ
Share  
2026 Feb 21, 07:03 AM

കാസർകോട്: വിവരാവകാശനിയമപ്രകാരം വിവരങ്ങൾ നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നു സംസ്ഥാന വിവരാവകാശ കമ്മിഷണർ ടി.കെ. രാമകൃഷ്ണൻ പറഞ്ഞു. ജില്ലാ പബ്ലിക് റിലേഷൻസ് ഓഫീസിലെ പി.ആർ. ചേംബറിൽ നടത്തിയ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,


വിവരം ലഭിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 21 അഥവാ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. അത് നിഷേധിക്കുന്നത് മൗലികാവകാശലംഘനമായി കണക്കാക്കും. അപേക്ഷകൾക്ക് സമയബന്ധിതമായി വിവരങ്ങൾ നൽകാതെ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെടുമ്പോൾ മാത്രം വിവരം നൽകുന്ന പ്രവണത കാണുന്നുണ്ട്. അത് അപലപനിയമാണ്..


ഓഫീസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ക്രോഡീകരിച്ച് പട്ടിക തയ്യാറാക്കി കംപ്യൂട്ടറിലൂടെയോ വെബ്‌സൈറ്റിലൂടെയോ പൊതുജനങ്ങളെ അറിയിക്കാൻ മേലധികാരികൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദാലത്തിൽ പരിഗണിച്ച 17 ഹർജികൾ തീർപ്പാക്കി. കൂടുതൽ അപേക്ഷകളും പഞ്ചായത്ത് റവന്യൂവകുപ്പുമായി ബന്ധപ്പെട്ടവയാണ്. ചില അപേക്ഷകളിൽ വിവരം നൽകാത്ത ഉദ്യോഗസ്ഥർക്കെതിരേ ശിക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles