സി.പി.ആർ. ജീവന്റെ വിലയുള്ള ദൗത്യം -മന്ത്രി പി. രാജീവ്

സി.പി.ആർ. ജീവന്റെ വിലയുള്ള ദൗത്യം -മന്ത്രി പി. രാജീവ്
സി.പി.ആർ. ജീവന്റെ വിലയുള്ള ദൗത്യം -മന്ത്രി പി. രാജീവ്
Share  
2026 Feb 20, 09:47 AM

കളമശ്ശേരി: ജീവൻ്റെ വിലയുള്ള ദൗത്യമാണ് സി.പി.ആർ. എന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കളമശ്ശേരിയെ സമ്പൂർണ കാർഡിയോപൾമണറി റെസസിറ്റേഷൻ സാക്ഷര നിയോജകമണ്ഡലമാക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 'ഒപ്പം' മെഡിക്കൽ ക്യാമ്പിൻ്റെ തുടർച്ചയായാണ് 'ഹൃദയത്തിന് ഒപ്പം' എന്ന ഈ ഉദ്യമം നടപ്പാക്കുന്നത്.


കുഴഞ്ഞുവീണുള്ള മരണങ്ങൾ ഈയിടെയായി വർധിച്ചു വരുന്നു. നമുക്കുമുൻപിൽ ഒരാൾ കുഴഞ്ഞുവീണാൽ അവർക്ക് സി.പി.ആർ. നൽകാൻ കഴിയണം. ഈ ലക്ഷ്യത്തെ മുൻനിർത്തിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് സി.പി.ആർ. സാക്ഷരത ഉറപ്പാക്കുന്നതെന്നും ഇതിനായി വിവിധ ആശുപത്രികൾക്ക് ചുമതല നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


ഒരുപക്ഷേ, ആദ്യമായിട്ടായിരിക്കും ഒരു ജനപ്രതിനിധി താൻ പ്രതിനിധാനം ചെയ്യുന്ന ജനതയെ മുഴുവൻ സി.പി.ആർ. സാക്ഷരരാക്കാൻ മുന്നിട്ടിറങ്ങുന്നതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ഹൃദ്രോഗവിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. മാതൃകാപരമായ ഈ ഉദ്യമത്തിന്റെ ഭാഗമാകാൻ കഴിയുന്നതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് പദ്ധതിയുടെ ഗുഡ്‌വിൽ അംബാസഡറായ നടൻ ഷറഫുദ്ദീൻ പറഞ്ഞു.


ഉദ്ഘാടനത്തോടനുബന്ധിച്ച് സെയ്റ്റ് പോൾസ് കോളേജിലെ വിദ്യാർഥികൾക്കായി എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോ. ഗ്രീഷ്മാസുമാനസൻ്റെ നേത്യത്വത്തിൽ സി.പി.ആർ. പരിശീലനം നൽകി. ഏലൂർ നഗരസഭാ വികസനകാര്യ ചെയർപേഴ്സ‌ൺ നിസിസാബു പങ്കെടുത്തു.


സെയ്ന്റ് പോൾസ് കോളേജിൽനടന്ന ഉദ്ഘാടനച്ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. പ്രമദാരാമചന്ദ്രൻ അധ്യക്ഷയായി. എറണാകുളം ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, ഡി.എം.ഒ. കെ.കെ. ആശ, സീനിയർ കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ്, ആസ്റ്റർ ഓപ്പറേഷൻസ് സീനിയർ മാനേജർ ബേസിൽ പീറ്റർ, ഐ.എം.എ. കൊച്ചിൻ എമർജൻസി ലൈഫ് സപ്പോർട്ട് ട്രെയിനിങ് കോഡിനേറ്റർ ഡോ. എം.എം. മുഹമ്മദ് ആലിഫ്, ലിസി ആശുപത്രി പി.ആർ.ഒ. വി.ആർ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles