പെരുമ്പളം പാലം ഉദ്ഘാടനം മാർച്ച് മൂന്നിന്

പെരുമ്പളം പാലം ഉദ്ഘാടനം മാർച്ച് മൂന്നിന്
പെരുമ്പളം പാലം ഉദ്ഘാടനം മാർച്ച് മൂന്നിന്
Share  
2026 Feb 20, 09:45 AM

പൂച്ചാക്കൽ : പെരുമ്പളം പാലം മാർച്ച് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. കേരളത്തിൽ കായലിൽ നിർമിച്ച ഏറ്റവും നീളം കൂടിയ പാലമാണിത്. പാലത്തിൻ്റെ മധ്യഭാഗത്ത് ബോസ്ട്രിങ് കമാനങ്ങളുണ്ട്. 1,157 മീറ്ററാണ് പാലത്തിൻ്റെ നീളം. 11 മീറ്റർ വീതി. ബോസ്ട്രിങ് ആർച്ചുകളുടെ ഭാഗത്ത് 12 മീറ്ററാണ് വീതി. 300 മീറ്റർ നീളത്തിലും 9.5 മീറ്റർ വീതിയിലും ഇരുകരകളിലും അനുബന്ധ റോഡുമായി. പെരുമ്പളത്തെ പന്ത്രണ്ടായിരത്തോളം വരുന്ന ജനങ്ങളുടെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമാകുന്നത്.


2016-17 വർഷത്തെ സംസ്ഥാന ബജറ്റിലാണ് കിഫ്ബിയിൽനിന്ന് പാലത്തിന് 100 കോടി രൂപ അനുവദിച്ചത്.


2019 സെപ്റ്റംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിച്ചു. ശിലാസ്ഥാപനം കഴിഞ്ഞെങ്കിലും കരാറെടുത്ത രണ്ടു സ്വകാര്യ സ്ഥാപനങ്ങൾ സമയത്ത് പണി തുടങ്ങാത്തതിനാൽ അവരെ സർക്കാർ ഒഴിവാക്കി റീ ടെൻഡർ ചെയ്‌തു. തുടർന്ന്, ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റി കരാറെടുത്തു.


ഇതിനെതിരേ കുടവന്ത്ര ആസ്ഥാനമായുള്ള സ്വകാര്യക്കമ്പനി കോടതിയിലെത്തിയെങ്കിലും ഊരാളുങ്കൽതന്നെ നിർമാണം പൂർത്തിയാക്കുകയായിരുന്നു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles