പയ്യന്നൂർ കോളേജ് വജ്രജൂബിലി വിദ്യാഭ്യാസപ്രദർശനം ഇന്ന് സമാപിക്കും

പയ്യന്നൂർ കോളേജ് വജ്രജൂബിലി വിദ്യാഭ്യാസപ്രദർശനം ഇന്ന് സമാപിക്കും
പയ്യന്നൂർ കോളേജ് വജ്രജൂബിലി വിദ്യാഭ്യാസപ്രദർശനം ഇന്ന് സമാപിക്കും
Share  
2026 Feb 20, 09:43 AM

പയ്യന്നൂർ: പയ്യന്നൂർ കോളേജ് 60-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കോളേജിൽ ഒരുക്കിയ മെഗാ വിദ്യാഭ്യാസപ്രദർശനം ഇന്ന് സമാപിക്കും. വിജ്ഞാനപ്രദമായ വിവരങ്ങളും ധാരാളം കാഴ്‌കളും ഗെയിമുകളുമുള്ള നിരവധി സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്. പ്രദർശനത്തിന്റെ മൂന്നാം ദിവസമായ വ്യാഴാഴ്ച്ചയും ആയിരത്തിലധികം സ്‌കൂൾ വിദ്യാർഥികളും പൊതുജനങ്ങളും സന്ദർകരായെത്തി. ലോകരാജ്യങ്ങളുടെ പതാകകളുടെ മാതൃകകളും മനുഷ്യചരിത്രത്തിലെ നാണയങ്ങളുടെ പ്രദർശനവും ചരിത്രകുതുകികൾക്ക് ഏറെ ആകർഷകമായി.

ചരിത്രത്തിലെ സുപ്രധാന വാർത്തകൾ അടങ്ങിയ പത്രങ്ങളുടെ പ്രദർശനവും ശ്രദ്ധേയമാണ്.


ആകാശക്കാഴ്ചകളൊരുക്കിയ ഫിസിക്‌സ് വിഭാഗത്തിന്റെയും 'സർവ്വം മായം' രസതന്ത്രരഹസ്യങ്ങൾ പങ്കുവെക്കുന്ന കെമിസ്ട്രി വിഭാഗത്തിന്റെയും സ്റ്റാളുകൾ ശാസ്ത്രകൗതുകം നിറഞ്ഞുനിൽക്കുന്നതാണ്. ഗണിതശാസ്ത്ര വിഭാഗത്തിന്റെ പ്രദർശനത്തിലെ ഊരാക്കുടുക്കുകളും ഇംഗ്ലീഷ് വിഭാഗം കുട്ടികൾ അഭിനയിക്കുന്ന 'ആലിസിന്റെ അദ്ഭുതലോക'വും മലയാളത്തിന്റെ തെയ്യം ഗാലറിയും ചരിത്രവകുപ്പിന്റെ മ്യൂസിയവും വ്യത്യസ്‌തതയാർന്നതാണ്.


ശാസ്ത്രീയമായ ബിസിനസ് മാനേജ്മെന്റും നിരവധി ബിസിനസ് രഹസ്യങ്ങളും മാനേജ്മെന്റ്റ് സ്റ്റഡിസ് വിഭാഗം പരിചയപ്പെടുത്തുന്നുണ്ട്. കൊമേഴ്‌സ് വിഭാഗം, സുവോളജി വിഭാഗം, ബോട്ടണി വിഭാഗം, ഹിന്ദി വിഭാഗം, ബി.കോം. വിഭാഗം എന്നിവിടങ്ങളിലെ അതത് പഠനശാഖയുമായി ബന്ധപ്പെട്ട നിരവധി പ്രോജക്ടു്‌ടുകളും ദൃശ്യവും കുട്ടികളെ പിടിച്ചിരുത്തുന്നതാണ്. സാമ്പത്തികശാസ്ത്ര വിഭാഗത്തിന്റെ സ്റ്റാളിലെത്തുന്നവർക്ക് ലോക സാമ്പത്തികശാസ്ത്രചരിത്രത്തിലൂടെ കടന്നുപോകാം.


വിദ്യാർഥികൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയ പരിചയപ്പെടുത്തുന്നതിനായി പൊളിറ്റിക്സ് വിഭാഗത്തിന്റെ സ്റ്റാളും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്നുണ്ട്. പ്രദർശനം വെള്ളിയാഴ്‌ച സമാപിക്കും.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles