കതിരൂർ പഞ്ചായത്തിന് ഒന്നാം സ്ഥാനം

കതിരൂർ പഞ്ചായത്തിന് ഒന്നാം സ്ഥാനം
കതിരൂർ പഞ്ചായത്തിന് ഒന്നാം സ്ഥാനം
Share  
2026 Feb 20, 09:37 AM

കതിരൂർ: ശുചിത്വ മാലിന്യ സംസ്കരണത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ ഗ്രാമപ്പഞ്ചായത്തിനുള്ള ഒന്നാം സമ്മാനം കതിരൂർ ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചു.


ഉറവിട ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളായ പൈപ്പ് കമ്പോസ്റ്റ്, ബയോബിൻ റിങ് കമ്പോസ്റ്റ്, ബയോഗ്യാസ് എന്നിവ ആകെയുള്ള 8,359 വീടുകളിൽ 7,701 വീടുകളിലും നടപ്പാക്കി.


ഹരിതകർമസേന, എം.സി.എഫ് എന്നിവയുടെ കാര്യത്തിലും മികച്ച നേട്ടം കൈവരിച്ചു. ഹരിതകർമസേനയെ ഉപയോഗിച്ച് മണ്ണും ജലവും മലിനമാകാതിരിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ മറ്റ് പഞ്ചായത്തുകൾക്ക് മാതൃകയാണ്.


ജില്ലയിലെ മികച്ച ഗ്രാമപ്പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരവും കതിരൂർ ഗ്രാമപ്പഞ്ചായത്ത് നേടി.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles