കണ്ണൂർ : കൊച്ചി-മുസിരിസ് ബിനാലെയുടെ കണ്ണൂരിലെ അനുബന്ധ പരിപാടികൾ വി.കെ. കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിൽ തുടങ്ങി. സദനം ബാലകൃഷ്‌ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സി.പി. സന്തോഷ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ബാലകൃഷ്‌ണൻ കൊയ്യാൽ, ക്യൂറേറ്റർ രാമചന്ദ്രൻ കേളി, ഡോ. സി.എസ്. വെങ്കിടേശ്വരൻ, മലയാളവിഭാഗം മേധാവി ശ്യാമള മാനിച്ചേരി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കൂടിയാട്ടം കലാകാരി ഇന്ദുവും സംഘവും കൂടിയാട്ടത്തിൻ്റെ കാലവും ഇടവും എന്ന വിഷയത്തിൽ സോദാഹരണ പ്രഭാഷണം നടത്തി. ഹൃസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 11 മുതൽ നടക്കുന്ന സംവാദം സിനിമാ നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ നയിക്കും. തുടർന്ന് സിനിമകൾ പ്രദർശിപ്പിക്കും:
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








