കോഴിക്കോട്: ഞെളിയൻപറമ്പിലെ കാലപ്പഴക്കം ചെന്ന മാലിന്യമല (ലെഗസി വേസ്റ്റ്) ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിനായി കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) ഒരുങ്ങുന്നു. ബയോമൈനിങ്, ബയോറെമഡിയേഷൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മാലിന്യം പൂർണ്ണമായും നിർമാർജനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഞെളിയൻപറമ്പിലെ 17.5 ഏക്കറിൽ 12.6 ഏക്കറോളം വരുന്ന ഭൂമിയിലാണ് ഈ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക. ഏകദേശം 2.30 ലക്ഷം മീറ്റർ ക്യൂബ് മാലിന്യം ഇവിടെ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
31.20 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ കരാർ ചെന്നൈ ആസ്ഥാനമായ സിഗ്മ ഗ്ലോബൽ എൻവയോൺ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് നൽകിയിരിക്കുന്നത്. പത്തു മാസത്തിനുള്ളിൽ ബയോമൈനിങ് പൂർത്തിയാക്കാനാണ് തീരുമാനം. മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത ശേഷം വീണ്ടെടുക്കുന്ന ഭൂമിയുടെ ഒരു ഭാഗം ബി.പി.സി.എല്ലിന് കൈമാറും. അവിടെ അത്യാധുനികമായ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








