ശമ്പള കുടിശിക അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന സമരം ശക്തമാകുന്നു. മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ. (KGMCTA) നടത്തുന്ന ഒ.പി. ബഹിഷ്കരണം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല വലിയ പ്രതിസന്ധിയിലാണ്. ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ കൂടി ബഹിഷ്കരിക്കാൻ ഡോക്ടർമാർ തീരുമാനിച്ചതോടെ രോഗികളുടെ ദുരിതം ഇരട്ടിയായി.
ശമ്പള കുടിശിക തീർപ്പാക്കാമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ വീണ്ടും സമരരംഗത്തിറങ്ങിയത്. സമരം അനാവശ്യമാണെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഡോക്ടർമാർ ജോലി നിർത്തിവെച്ചിരുന്നു. ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ മുന്നോട്ട് വെക്കുന്നുണ്ട്.
സീനിയർ ഡോക്ടർമാർ വിട്ടുനിൽക്കുന്നതിനാൽ ജൂനിയർ ഡോക്ടർമാരും ഹൗസ് സർജന്മാരുമാണ് നിലവിൽ ഒ.പി. വിഭാഗം നിയന്ത്രിക്കുന്നത്. ശസ്ത്രക്രിയകൾ മുടങ്ങുന്നത് ദൂരദേശങ്ങളിൽ നിന്ന് ചികിത്സയ്ക്കായി എത്തിയവരെയും സാരമായി ബാധിച്ചു. പുതിയ ശസ്ത്രക്രിയകൾക്കുള്ള തീയതി നൽകുന്നതും നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ അത്യാഹിത വിഭാഗം, ഐ.സി.യു., പ്രസവമുറി, അടിയന്തര ശസ്ത്രക്രിയകൾ, ക്യാൻസർ ചികിത്സ എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സമരം കൂടുതൽ തീവ്രമാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








