വടകര: കരിമ്പനപ്പാലം-പഴയ ബസ് സ്റ്റാൻഡ് റോഡിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി സ്ത്രീക്ക് പരിക്ക്. പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന് സമീപം ബുധനാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. റോഡരികിലെ ഹോട്ടലിൽ നിന്ന് ചായ കുടിച്ച് പുറത്തിറങ്ങിയ കരിമ്പനപ്പാലം സ്വദേശി ദിവ്യയ്ക്കാണ് പരിക്കേറ്റത്. ഇവരെ വടകര സഹകരണ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കരിമ്പനപ്പാലം ഭാഗത്തുനിന്നും വരികയായിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ച ശേഷമാണ് 'ഷേഡ് ഗ്ലാസ് കൂളിംഗ്' എന്ന കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ കടയുടെ മുൻവശത്തെ തൂണും പരസ്യബോർഡും തകർന്നു. ഓട്ടോറിക്ഷയ്ക്കും സ്കൂട്ടറിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








