കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണത്തിന്റെ ഭാഗമായി തുറന്നുകിടന്ന ഓടയിലേക്ക് സ്‌കൂട്ടർ യാത്രക്കാരൻ വീണു. എരഞ്ഞിപ്പാലം മാരുതി ട്രൂ വാല്യൂവിന് സമീപം ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഒളവണ്ണ സ്വദേശി നിസാറാണ് നിയന്ത്രണം വിട്ട് ഓടയിലേക്ക് തെറിച്ചുവീണത്. ഹെൽമറ്റ് ധരിച്ചിരുന്നതിനാലും ഓടയിൽ നിന്ന് ഉയർന്നുനിന്ന ഇരുമ്പ് കമ്പികളിൽ തറയ്ക്കാതിരുന്നതിനാലും നിസാർ വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പുതിയതായി ടാർ ചെയ്ത റോഡിലെ മണലിൽ തെന്നിയതാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണമായത്. ഈ ഭാഗത്ത് മതിയായ ബാരിക്കേഡുകളോ സൂചനാ ബോർഡുകളോ സ്ഥാപിച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. റോഡ് പണിയുടെ ഭാഗമായി നിലവിൽ പകുതി വീതിയിലൂടെയാണ് ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടുന്നത്. ഇത് യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്.
നിർമ്മാണ പ്രവർത്തനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വാർഡ് കൗൺസിലർ കെ.സി. ശോഭിത ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








