പനമരം: മലയോരഹൈവേ കാർഷിക-ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകുന്ന പദ്ധതിയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പനമരത്ത് പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന കേളോംകടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തെ ഒട്ടേറെ പാലങ്ങൾ, റോഡുകൾ, പൊതുകെട്ടിടങ്ങൾ എന്നിവ മികച്ച നിലവാരത്തിൽ പൂർത്തീകരിക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു. മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. സംസ്ഥാനമൊട്ടാകെ അടിസ്ഥാനസൗകര്യവികസനം ശക്തിപ്പെടുത്താൻ സർക്കാർ വിപുലമായ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അടിസ്ഥാനവിഭാഗങ്ങളിലേക്ക് വികസനനേട്ടങ്ങൾ എത്തിക്കുകയാണ് സർക്കാർലക്ഷ്യമെന്നും ജനങ്ങളുടെ യഥാർഥ ആവശ്യങ്ങൾ മനസ്സിലാക്കിയാണ് സർക്കാർ വികസനപദ്ധതികൾ രൂപവത്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്‌മി ആലക്കമുറ്റം, സ്ഥിരംസമിതി അധ്യക്ഷൻ ഷാജഹാൻ കോവ, പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യൻ, സൗജത്ത്, രാജു, എക്സിക്യൂട്ടീവ് എൻജിനീയർമാരായ സി.എസ്. അജിത്ത്, സി.ആർ. അർച്ചന തുടങ്ങിയവർ പങ്കെടുത്തു.
നാല് സ്പാനോടെ 101.6 മീറ്റർ നീളത്തിലും ഇരുഭാഗങ്ങളിലും നടപ്പാതയോടുകൂടി 11 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. അടിത്തറയിൽ പൈൽ ഫൗണ്ടേഷനാണ് പാലത്തിന് നൽകിയിരിക്കുന്നത്.
പാലത്തിന് ഇരുവശത്തുമായി 150 മീറ്റർ നീളത്തിൽ സർവീസ് റോഡും ബി.എം. ആൻഡ് ബി.സി. ഉപരിതലത്തോടെ 70 മീറ്റർ സമീപന റോഡ് നിർമാണപ്രവൃത്തിയും നടക്കും. പാലം ചെറുകാട്ടൂർ-നീർവാരം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കും.
കൂടാതെ, മാനന്തവാടി, കല്പറ്റ എന്നിവിടങ്ങളിൽനിന്ന് പുല്പള്ളിയിലേക്ക് ഗതാഗതസൗകര്യം വേഗത്തിലാവും. കുറുവാദ്വീപ്, ചേകാടി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് എത്തിച്ചേരാനും സാധിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








