മികച്ച ജാഗ്രതാസമിതിക്കുള്ള പുരസ്കാരംമട്ടന്നൂർ നഗരസഭ ഏറ്റുവാങ്ങി

മികച്ച ജാഗ്രതാസമിതിക്കുള്ള പുരസ്കാരംമട്ടന്നൂർ നഗരസഭ ഏറ്റുവാങ്ങി
മികച്ച ജാഗ്രതാസമിതിക്കുള്ള പുരസ്കാരംമട്ടന്നൂർ നഗരസഭ ഏറ്റുവാങ്ങി
Share  
2026 Feb 19, 08:48 AM

മട്ടന്നൂർ : വനിതാ കമ്മിഷൻ്റെ മികച്ച ജാഗ്രതാസമിതിക്കുള്ള സംസ്ഥാന പുരസ്ക്‌കാരം മന്ത്രി പ്രൊഫ. ആർ.ബിന്ദുവിൽനിന്ന് മട്ടന്നൂർ നഗരസഭാധ്യക്ഷൻ എൻ.ഷാജിത്ത് ഏറ്റുവാങ്ങി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ നടന്ന ചടങ്ങിൽ ഉപാധ്യക്ഷ ഒ.പ്രീത, സ്ഥിരം സമിതി അധ്യക്ഷ പി.പ്രസീന, കൗൺസിലർ കെ. ശ്രീലത, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ദീപ തോമസ്, വുമൺ ഫെസിലിറ്റേറ്റർ പി.രജനി എന്നിവരും പങ്കെടുത്തു.


കുടുംബബന്ധത്തിലെ പ്രശ്‌നങ്ങളെ തുടർന്ന് അകന്നുനിൽക്കുന്ന ദമ്പതിമാരെ യോജിപ്പിക്കൽ, വിദ്യാലയങ്ങളിൽ സ്ഥാപിച്ച പരാതിപ്പെട്ടികളിലെ പരാതി പരിഹരിക്കൽ, പീഡന പരാതികൾ നിയമവഴിയിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് മട്ടന്നൂരിലെ ജാഗ്രതാസമിതി ചെയ്തുവരുന്നത്. 35 വാർഡുകളിലും വാർഡ്‌തല ജാഗ്രതാസമിതികളും പ്രവർത്തിക്കുന്നുണ്ട്.


കഴിഞ്ഞവർഷം 21 പരാതികളാണ് സമിതിക്ക് മുന്നിലെത്തിയത്.


നഗരസഭാധ്യക്ഷൻ ചെയർമാനായ സമിതിയിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ, പോലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, കുടുംബശ്രീ ചെയർപേഴ്സൺ, വനിതാ സാമൂഹികപ്രവർത്തകർ എന്നിവരാണുള്ളത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles