ചൊക്ലി : തലശ്ശേരി കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ഗവ. കോളേജിൽ നിർമാണം പൂർത്തീകരിച്ച അക്കാദമിക് ബ്ലോക്ക്, വനിതാ ഹോസ്റ്റൽ, കാൻ്റീൻ എന്നീ മൂന്ന് കെട്ടിടങ്ങളുടെയും ഉദ്ഘാടനം വ്യാഴാഴ്‌ച രാവിലെ 9.30-ന് മന്ത്രി ആർ.ബിന്ദു നിർവഹിക്കും. സ്‌പീക്കർ എ.എൻ.ഷംസീർ അധ്യക്ഷത വഹിക്കും.
2020-ൽ സംസ്ഥാന സർക്കാർ കിഫ്‌ബി പദ്ധതിയിൽപ്പെടുത്തി അനുവദിച്ച 11.20 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടങ്ങളുടെ നിർമാണം പൂർത്തീകരിച്ചത്. നിലവിൽ ബി.എ. ഹിസ്റ്ററി, ബി.കോം., ബി.സി.എ. എന്നീ മൂന്ന് ബിരുദ കോഴ്‌സുകളും എം.എസ്സി. കംപ്യൂട്ടർ സയൻസ് ബിരുദാനന്തര കോഴ്സുമാണുള്ളത്. 450 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ഹോസ്റ്റലുൾപ്പെടെ അടിസ്ഥാനസൗകര്യം വർധിച്ച സാഹചര്യത്തിൽ പുതിയ കോഴ്സുകൾ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








