പടന്നയിൽ സമഗ്ര സർവേ, ഡ്രോൺ മാപ്പിങ് ആരംഭിച്ചു

പടന്നയിൽ സമഗ്ര സർവേ, ഡ്രോൺ മാപ്പിങ് ആരംഭിച്ചു
പടന്നയിൽ സമഗ്ര സർവേ, ഡ്രോൺ മാപ്പിങ് ആരംഭിച്ചു
Share  
2026 Feb 19, 08:44 AM

പടന്ന: ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ ആസ്തികളും ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിന് പടന്ന ഗ്രാമപഞ്ചായത്ത് സമഗ്ര ഡിജിറ്റൽ സർവേ പദ്ധതിക്ക് തുടക്കമിട്ടു. ഇതിൻ്റെ ഭാഗമായി ഡ്രോൺ മാപ്പിങ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ ഭൂ ആസ്‌തികളുടെയും ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മാപ്പ് തയ്യാറാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുമായി (യു.എൽ.സി.സി.) കരാർ ഒപ്പിടാൻ ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.


പദ്ധതിയുടെ ഭാഗമായ ഡ്രോൺ മാപ്പിങ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി.സി. സുബൈദ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് കൂടുതൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ ഈ ഡിജിറ്റൽ സർവേ സഹായകരമാകുമെന്ന് പ്രസിഡൻ്റ് പറഞ്ഞു. പദ്ധതി നടപ്പിലാകുന്നതോടെ അനധികൃത നിർമാണങ്ങൾ കണ്ടെത്തൽ, വികസന പദ്ധതികളുടെ ആസൂത്രണം, മാലിന്യ സംസ്കരണം, കുടിവെള്ള വിതരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കൂടുതൽ കൃത്യത കൈവരിക്കാനാകും.


ഭാവിയിലെ സ്മാർട്ട് ഗ്രാമവികസനത്തിന് അടിസ്ഥാനമൊരുക്കുന്ന പദ്ധതിയായി ഇത് മാറുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഗ്രാമവാസികളുടെ സഹകരണത്തോടെയാണ് സർവേ പ്രവർത്തനങ്ങൾ പുരോഗമിക്കുകയെന്നും ആവശ്യമായ വിവരങ്ങൾ സമയബന്ധിതമായി നൽകണമെന്നു പഞ്ചായത്ത് അഭ്യർത്ഥിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles