ബി സോൺ കലോത്സവത്തിലെ സംഘർഷം; കണ്ടാലറിയാവുന്ന 30 പേർക്കെതിരേ കേസെടുത്തു

ബി സോൺ കലോത്സവത്തിലെ സംഘർഷം; കണ്ടാലറിയാവുന്ന 30 പേർക്കെതിരേ കേസെടുത്തു
ബി സോൺ കലോത്സവത്തിലെ സംഘർഷം; കണ്ടാലറിയാവുന്ന 30 പേർക്കെതിരേ കേസെടുത്തു
Share  
2026 Feb 18, 09:04 AM

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിനിടെ കളൻതോട് എം.ഇ.എസ്. കോളേജിലുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ മർദിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. കാമ്പസിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ് ഇൻസ്പെക്ടർ എസ്. കിരണിന്റെ നേതൃത്വത്തിലുള്ള സംഘം.


​തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് കൈയേറാനുള്ള ശ്രമത്തെച്ചൊല്ലി എസ്.എഫ്.ഐ - യു.ഡി.എസ്.എഫ് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെ മൂന്നാം വർഷ വിദ്യാർത്ഥി റഹീസിന് നെഞ്ചിൽ കുത്തേറ്റു. പരിക്കേറ്റ റഹീസ് നിലവിൽ ചികിത്സയിലാണ്. സംഘർഷം നിയന്ത്രിക്കാൻ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ നാല് പോലീസുകാർക്കും ഒരു പ്രോഗ്രാം കമ്മിറ്റി അംഗത്തിനും പരിക്കേറ്റിരുന്നു. മറ്റ് കോളേജുകളിൽ നിന്ന് കൂടുതൽ പ്രവർത്തകർ എത്തിയത് സ്ഥിതിഗതികൾ വഷളാക്കിയെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ പോലീസ് കാമ്പസിലെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുത്തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles