കോഴിക്കോട്-കുറ്റ്യാടി സംസ്ഥാനപാതയിലെ യാത്രാക്ലേശങ്ങൾക്കും സുരക്ഷാ ഭീഷണികൾക്കും പരിഹാരം തേടി റൈസ് കേരളയുടെ നേതൃത്വത്തിൽ പഠനയാത്ര സംഘടിപ്പിച്ചു. പാതയോരത്തെ നിയമവിരുദ്ധമായ കടന്നുകയറ്റങ്ങൾ, കാഴ്ചമറയ്ക്കുന്ന മരങ്ങൾ, വീതി കുറയ്ക്കുന്ന പഴയ കെട്ടിടങ്ങൾ എന്നിവ സംഘം നേരിട്ട് വിലയിരുത്തി. കൂടാതെ റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുതത്തൂണുകൾ, ട്രാൻസ്ഫോർമറുകൾ, കൾവർട്ടുകൾ എന്നിവ യാത്രക്കാർക്കും കാൽനടക്കാർക്കും വലിയ വെല്ലുവിളിയാകുന്നതായും പഠനത്തിൽ കണ്ടെത്തി.
സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങളിൽ അടിയന്തരമായി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് റൈസ് കേരള ഭാരവാഹികൾ ചൂണ്ടിക്കാട്ടി. യാത്രയിൽ കണ്ടെത്തിയ തടസ്സങ്ങളും അവ പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയ വിശദമായ നിവേദനം ഉടൻതന്നെ അധികൃതർക്ക് സമർപ്പിക്കും. എൻ.യു. പ്രവീൺ, കുഞ്ഞിക്കണ്ണൻ ചെറുക്കാട്, ഒ.എം. കൃഷ്ണകുമാർ, റിട്ട. മേജർ സേതുമാധവൻ, ടി.പി. അബ്ദുൾ ലത്തീഫ് എന്നിവരാണ് ഈ പഠനയാത്രയ്ക്ക് നേതൃത്വം നൽകിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








