വില്യാപ്പള്ളി ടൗണിലെ മാലിന്യപ്രശ്നം അതീവ ഗുരുതരമാകുന്നു. ടൗണിലെ പ്രധാന കെട്ടിടങ്ങളിൽ നിന്ന് കക്കൂസ് മാലിന്യം ഉൾപ്പെടെ ഓവുചാലിലേക്ക് നേരിട്ട് ഒഴുക്കിവിടുന്നതായി കണ്ടെത്തിയതാണ് പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഹൃദയഭാഗത്തെ ഓവുചാലിലൂടെ ഒഴുകിവരുന്ന ഈ മലിനജലം തോടുകൾ വഴി മൂന്നാം വാർഡിലെ ജനവാസ മേഖലയായ ഹരിതം റെസിഡന്റ്സ് അസോസിയേഷൻ പരിധിയിലൂടെയാണ് കടന്നുപോകുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ ഭാരവാഹികൾ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാലിന്യപ്രശ്നത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി കാവിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് നിർമ്മാണം നടത്തിയവർക്കെതിരെയും പരിസരമലിനീകരണം നടത്തുന്നവർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ടൗണിലെ മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഓവുചാലിലേക്ക് മാലിന്യം തള്ളുന്നതായി പരാതിയുണ്ട്. ജനജീവിതം ദുസ്സഹമാക്കുന്ന ഈ വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര ഇടപെടൽ കാത്തിരിക്കുകയാണ് നാട്ടുകാർ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








