കല്പറ്റ: ആരോഗ്യമുള്ള ഭാവിതലമുറയെ വാർത്തെടുക്കാൻ ഓരോ കുഞ്ഞിനും മുലപ്പാൽ ഉറപ്പാക്കാൻ സാമൂഹികബോധവത്കരണം അനിവാര്യമെന്ന് മന്ത്രി ഒ.ആർ. കേളു. ആരോഗ്യവകുപ്പ്, ആരോഗ്യ കേരളത്തിൻ്റെയും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിൻ്റെയും നേതൃത്വത്തിൽ നടന്ന ജില്ലാതല മുലയൂട്ടൽ ബോധവത്കരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയെ സമ്പൂർണ മുലയൂട്ടൽ ജില്ലയാക്കുകയെന്നയെന്നതാണ് പരിപാടിയുടെ ലക്ഷ്യം. മുലയൂട്ടൽ ബോധവത്‌കരണ പദ്ധതിയുടെ ബുക്ക്‌ലെറ്റ്, കുഷ്ഠരോഗ ബോധവത്കരണ റീലുകൾ എന്നിവ മന്ത്രി പ്രകാശനം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആൻസി മേരി ജേക്കബ് അധ്യക്ഷതവഹിച്ചു.
പീഡിയാട്രിക്സ് സംസ്ഥാന പ്രസിഡൻ്റ് ഡോ. നന്ദകുമാർ, ജില്ലാ പ്രസിഡന്റ് ഡോ. പി. ചന്ദ്രശേഖരൻ, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. ജെറിൻ എസ്. ജെറോഡ്, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഡോ. രഞ്ജിത്, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ആര്യ വിജയകുമാർ, കെ.എം. മുസ്‌തഫ, എം.ജി. ഗീത, ശിശുരോഗവിദഗ്‌ധൻ ഡോ. മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








