കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ മോഡൽ കരിയർ സെൻ്റർ തുറന്നു

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ മോഡൽ കരിയർ സെൻ്റർ തുറന്നു
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ മോഡൽ കരിയർ സെൻ്റർ തുറന്നു
Share  
2026 Feb 18, 08:43 AM

കല്യാശ്ശേരി: എംപ്ലോയ്മെന്റ്റ് എക്സ്‌ചേഞ്ച് സംവിധാനങ്ങളെ കാലാനുസൃതമായി പരിഷ്കരിച്ച് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കാര്യക്ഷമവും സുതാര്യമായ സേവനങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.


കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് യൂണിവേഴ്സ‌ിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കണ്ണൂർ യൂണിവേഴ്‌സിറ്റി മോഡൽ കരിയർ സെൻ്ററും ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം. വിജിൻ എം.എൽ.എ. അധ്യക്ഷതവഹിച്ചു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ.കെ. സാജു മുഖ്യാതിഥിയായി. കല്യാശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡോ. ഓമന പങ്കൻ, ജില്ലാ പഞ്ചായത്തംഗം വി.വി. പവിത്രൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം കെ.സി. രേണുക, ഗ്രാമപ്പഞ്ചായത്തംഗം വി.സി. പദ്മനാഭൻ, സർവകലാശാല സിൻഡിക്കേറ്റ് അംഗം എൻ. സുകന്യ, കോഴിക്കോട് മേഖല എംപ്ലോയ്മെന്റ്റ് ഡെപ്യൂട്ടി ഡയറക്ടർ സോണിയ, സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ വി.ബി. രാജേഷ്, കണ്ണൂർ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസ് ഡയറക്‌ടർ ജോൺസൺ അലക്സ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ കെ.വി. ശർമിള എന്നിവർ സംസാരിച്ചു.


തുടർന്ന് ദേശീയസെമിനാർ നടന്നു. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള അസി. പ്രൊഫ. ഡോ. മേരി വിനീത തോമസ്, എൻ.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് എന്നിവർ വിഷയം അവതരിപ്പിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles