പയ്യന്നൂർ: പയ്യന്നൂർ കോളേജ് വജ്രജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കോളേജിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രദർശനം തുടങ്ങി. എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.
സമൂഹത്തിലെ സമഗ്രതലത്തിലുമുള്ളവരുടെ വിദ്യാഭ്യാസപുരോഗതിയുമായി ബന്ധപ്പെട്ട അമ്പതിലേറെ സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളതാണ് പ്രദർശനം. പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. ഇന്ത്യൻ നാവികസേന, ഐ.എസ്.ആർ.ഒ., ഐ.ഐ.ടി. ചെന്നൈ, സി.ആർ.പി.എഫ്., ബി.എസ്.എൻ.എൽ., കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, ഗവ. ആയുർവേദ മെഡിക്കൽ കോളേജ്, ഫിഷറീസ് സർവകലാശാല, കോളേജ് ഓഫ് എൻജിനിയറിങ് തൃക്കരിപ്പൂർ തുടങ്ങിയവരുടെ വൈവിധ്യമാർന്ന സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്.
ഗവ. വനിതാ പോളിടെക്‌നിക് കോളേജ് പയ്യന്നൂർ, ഇലക്ഷൻ കമ്മിഷൻ ഇ.വി.എം. ഡെമോവാൻ, റോട്ടറി-ഐ ഫൗണ്ടേഷൻ സൗജന്യ നേത്രപരിശോധനാ വാൻ, ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, ജില്ലാ കൃഷിത്തോട്ടം, ഔഷധി, കൃഷി വിജ്ഞാനകേന്ദ്രം, കുരുമുളക് ഗവേഷണകേന്ദ്രം,ഫയർ ആൻഡ് റസ്ക്യൂ ഫോഴ്‌സ്, എച്ച്.പി. ഗ്യാസ്, പയ്യന്നൂർ ഖാദി, വെങ്കലഗ്രാമം, ജൈവഭൂമി തുടങ്ങിയവരുടെ സ്റ്റാളുകളുമുണ്ട്. കോളേജിലെ വിവിധ വിഭാഗങ്ങൾ ഒരുക്കിയ വിജ്ഞാനപ്രദമായ കാഴ്‌ചകളും വിദ്യാഭ്യസ പ്രദർശനത്തിന്റെ ഭാഗമായുണ്ട്.
വെള്ളിയാഴ്ച സമാപിക്കും. ഉദ്ഘാടനച്ചടങ്ങിൽ ബോർഡ് ഓഫ് മാനേജ്മെൻറ് പ്രസിഡൻറ് കെ.കെ. സുരേഷ്കുമാർ അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. വി.എം. സന്തോഷ്, തേജ്‌രാജ് മല്ലർ, ബ്ലോക്ക് പഞ്ചായത്തംഗം വിജയൻ അടുക്കാടൻ, എൻ. നാരായണൻ, ഡോ. പി.ആർ. സ്വരൺ, കോളേജ് യൂണിയൻ ചെയർമാർ ഒ.വി. അശോക് എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








