അവകാശങ്ങളും അധികാരങ്ങളും സംരക്ഷിക്കൽ; പോരാട്ടം ശക്തമാക്കാൻ ഗോത്ര പാർലമെന്റ്

അവകാശങ്ങളും അധികാരങ്ങളും സംരക്ഷിക്കൽ; പോരാട്ടം ശക്തമാക്കാൻ ഗോത്ര പാർലമെന്റ്
അവകാശങ്ങളും അധികാരങ്ങളും സംരക്ഷിക്കൽ; പോരാട്ടം ശക്തമാക്കാൻ ഗോത്ര പാർലമെന്റ്
Share  
2026 Feb 18, 08:39 AM

ഇരിട്ടി : ആദിവാസികൾക്കും സാധാരണ ജനങ്ങൾക്കും ആശ്രയമാകേണ്ട പദ്ധതികൾ ഒന്നൊന്നായി ഇല്ലാതാക്കാനുള്ള ശ്രമം രാജ്യത്ത് നടക്കവെ അതിനെതിരെ പോരാട്ടം ശക്തമാക്കാനുള്ള ആഹ്വാനവും ബോധവത്കരണവുമായി ഗോത്ര പാർലിമെന്റ്. വനാവകാശ നിയമവും തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശ നിയവും ഉൾപ്പെടെ ഇല്ലാതാക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് പാർലമെൻ്റ് ആദിവാസികളെ ഓർമ്മിപ്പിച്ചു.


ആദിവാസികൾ വികസനത്തിനെതിരല്ലെന്നും വികസനം സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവനും ദരിദ്രനും വേണ്ടിയുള്ളതായിരിക്കണമെന്നും സംസാരിച്ച പ്രമുഖർ ഓർമ്മിപ്പിച്ചു. പെസ നിയമം നടപ്പാക്കുന്നതിൽ കേരളം വീഴ്ച്‌ച വരുത്തിയതായി യോഗം കുറ്റപ്പെടുത്തി. പഞ്ചായത്തീരാജ് നിയമം ആദിവാസി മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ജാഗ്രത കാണിച്ചിരുന്നുവെങ്കിലും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വീഴ്ചവരുത്തിയതായി ആദിവാസി കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഡോ. വിക്രാന്ത് ഭൂരിയ എം.എൽ.എ. പറഞ്ഞു. ആറളം ഫാം വളയഞ്ചാലിൽ നടന്ന ഗോത്ര പാർലമെന്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഏകതാപരിഷത്ത് സ്ഥാപകൻ ഡോ. പി.വി.രാജഗോപാൽ അധ്യക്ഷത വഹിച്ചു, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. ഗവേഷണ, നയവിഭാഗം ചെയർമാൻ ജെ.എസ്.അടൂർ, കില മുൻ ഡയറക്‌ടർ ഡോ. പി.പി.ബാലൻ, ആദിവാസി കോൺഗ്രസ് ദേശീയ കോഡിനേറ്റർ മൊഹീന്ദർ കൻവർ, എം.ഗീതാനന്ദൻ, ആദിവാസി കോൺഗ്രസ് കേരള കോഡിനേറ്റർ വെങ്കിടേഷ്, ആറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ, ശ്രീരാമൻ കൊയ്യോൻ, അഡ്വ. പോൾ മാത്യു, ബി.വി.ബോളൻ, പി.വൈ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.


വനാവകാശനിയമം, പെസ നിയമം, ആദിവാസി അതിജീവനം, സംസ്കാരം എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചുള്ള ചർച്ചകൾ നടന്നു. വിവിധ ഗോത്ര മൂപ്പന്മാരെ ആദരിച്ചു. വളയഞ്ചാൽ പാലത്തിന് സമീപത്തുനിന്ന് ഗോത്രവാദ്യങ്ങളുടെ അകമ്പടിയോടെയാണ് ആദിവാസികൾ നേതാക്കളെ ഗോത്ര പാർലമെൻ്റിലേക്ക് ആനയിച്ചത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles