കേരള സയൻസ് പാർക്ക്- ഐ.ടി. പാർക്ക് ശിലാസ്ഥാപനം
അഞ്ചരക്കണ്ടി : രാജ്യത്ത് വിജ്ഞാന വ്യവസായങ്ങൾ സൃഷ്ടിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സയൻസ് പാർക്ക്-ഐ.ടി. പാർക്കിന് അഞ്ചരക്കണ്ടി ചെറിയവളവിൽ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉയർന്ന നിലവാരമുള്ള ഗവേഷണ-വികസന സ്ഥാപനങ്ങൾ യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾ സാങ്കേതികമേഖലയിലെ മുന്നേറ്റത്തിന് വഴിയൊരുക്കുന്നു. ഇതിനാവശ്യമായ പുതിയ അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്ന സയൻസ് പാർക്കുകളും ഡിജിറ്റൽ സയൻസ് പാർക്കുമാണ് ഇവിടെ സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷനായി. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. കെ.കെ. സാജു വിശിഷ്ടാതിഥിയായി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ്' പ്രൊഫ. കെ.പി. സുധീർ, സയൻസ് പാർക്ക് പദ്ധതിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മാനേജിങ് ഡയറക്‌ടറുമായ ഡോ. സന്തോഷ് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെന്റ് സ്പെഷ്യൽ സെക്രട്ടറിയും കെ.എസ്.ഐ.ടി. ചെയർമാനുമായ സീറാം സാംബശിവറാവു, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രഭാകരൻ, അഞ്ചരക്കണ്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സീന, വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്റ് സി. ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഒ.സി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. ദീപു, ഗ്രാമപ്പഞ്ചായത്ത് അംഗം എം.സി. ഷംസീറ, മുൻ എം.പി. കെ.കെ. രാഗേഷ് എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








