ജസ്റ്റിസ് ആർ.എൻ.പ്രസാദ് കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണം -കെ.ഷൈബു

ജസ്റ്റിസ് ആർ.എൻ.പ്രസാദ് കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണം -കെ.ഷൈബു
ജസ്റ്റിസ് ആർ.എൻ.പ്രസാദ് കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണം -കെ.ഷൈബു
Share  
2026 Feb 18, 08:29 AM

കാസർകോട്: പരമ്പരാഗത തൊഴിൽ ചെയ്യുന്ന സമുദായങ്ങളെ ക്രീമിലെയറിൽനിന്ന് ഒഴിവാക്കണമെന്ന ജസ്റ്റിസ് ആർ.എൻ.പ്രസാദ് കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഒ.ബി.സി. മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈബു ആവശ്യപ്പെട്ടു. ഒ.ബി.സി. മോർച്ച ജില്ലാ കമ്മിറ്റി പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച ധർണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡൻ്റ് മുരളീധര യാദവ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ.പി.വത്സരാജ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വിജയൻ വറ്റിപ്പുറം, എൻ.ബാബുരാജ്, പി.രമേശ്, ഗുരുപ്രസാദ് പ്രഭു, സുനിൽ അനന്തപുരം, സുകുമാര കുദ്രെപാടി, ദയാനന്ദ കുമ്പള എന്നിവർ സംസാരിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles