തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. നിലമേൽ സ്വദേശികളായ റഷീദ ബീവി (58), ഷാജി (50) എന്നിവരാണ് മരണപ്പെട്ടത്. ഷാജിയുടെ ഭാര്യ സജീന ചികിത്സയിലാണ്. വിഴിഞ്ഞത്തെ അസ്‌മാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറു പേരിൽ മൂന്നു പേർക്ക് മാത്രമാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം. ഈ മൂന്നു പേരും മീൻമുട്ട കഴിച്ചതായി പറയപ്പെടുന്നു.
നിലമേൽ സ്വദേശികളായ ഷാജിയും അദ്ദേഹത്തിന്റെ ഭാര്യയുടെ മാതാവ് റഷീദ ബീവിയുമാണ് ഇതിൽ മരണപ്പെട്ടത്, ഷാജിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും റഷീദ ബീവിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഷാജിയുടെ ഭാര്യ ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








