പനമരം: സംസ്ഥാനത്ത് റവന്യൂവകുപ്പിൻ്റെ പ്രവർത്തനങ്ങൾ അതിവേഗം സുതാര്യമായി മുന്നേറുകയാണെന്ന് മന്ത്രി കെ. രാജൻ. അഞ്ചുകുന്ന് സ്‌മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാസേവനങ്ങളും സ്‌മാർട്ടാകുമ്പോൾ വില്ലേജുകളും സ്മാർട്ടാകണം. 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാസേവനങ്ങളും സ്‌മാർട്ട് എന്ന മുദ്രാവാക്യത്തോടെ സംസ്ഥാന റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭൂരഹിതരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്നും സംസ്ഥാനത്തെ എല്ലാജില്ലയിലും പട്ടയവിതരണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ 1666 വില്ലേജ് ഓഫീസുകളിൽ 1000-ത്തിലധികം ഓഫീസുകൾ ഇതിനകം സ്‌മാർട്ട് സംവിധാനങ്ങളിലേക്ക് മാറുകയും ബാക്കിയുള്ളവ മാറ്റുന്നതിനായി തയ്യാറെടുക്കുകയുമാണ് 622 പുതിയ വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ നിർമിച്ചു.
407 വില്ലേജുകൾ സ്‌മാർട്ട് വില്ലേജ് ഓഫീസ് പട്ടികയിൽ ഉൾപ്പെടുത്തിയതും 263 സ്‌മാർട്ട് കെട്ടിടങ്ങളുടെ പ്രവർത്തനം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിവിധജില്ലയിലായി നിർമാണം പൂർത്തിയായ 27 സ്‌മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
മന്ത്രി ഒ.ആർ. കേളു അധ്യക്ഷതവഹിച്ചു. സംസ്ഥാനത്തെ പൊതുസേവനങ്ങൾ അതിവേഗത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് സംസ്ഥാനസർക്കാരെന്ന് മന്ത്രി പറഞ്ഞു. മാനന്തവാടി താലൂക്കിൽമാത്രം അയ്യായിരത്തോളം ആളുകൾക്ക് ഭൂമിയുടെ രേഖകൾ വിതരണംചെയ്യാൻ കഴിഞ്ഞു.
അവശേഷിക്കുന്നവർക്ക് ഘട്ടംഘട്ടമായി നൽകിവരുകയാണ്. ജില്ലയിൽ 20-ലധികം വില്ലേജ് ഓഫീസുകൾ ഇതിനോടകം സ്മാർട്ട് സംവിധാനങ്ങളോടെ നവീകരിച്ചതായും സംസ്ഥാനത്തിൻ്റെ സമഗ്രപുരോഗതിയെയാണ് സർക്കാർ മുൻനിർത്തുന്നതെന്നും മന്ത്രി പറഞ്ഞു.
മാറുന്ന ലോകസാഹചര്യങ്ങളിൽ വയനാടിനും അതിവേഗവികസനം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി തുരങ്കപാത യാഥാർഥ്യമായാൽ വയനാടിന്റെ വികസനത്തിന് വഴിയൊരുങ്ങുമെന്നും വ്യക്തമാക്കി. റെയിൽവേ, ഹെലിപാഡ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും ഭാവിയിൽ നടപ്പാക്കാനുള്ള പദ്ധതികൾ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്റ് ലക്ഷ്മി ആലക്കമുറ്റം, ജില്ലാപഞ്ചായത്തംഗം വി. മുഫീദ തെസ്നി, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജിത, ജമീലാ ഷറഫുദീൻ, സബ് കളക്‌ടർ അതുൽ സാഗർ, എ.ഡി.എം. കെ.എസ്. അനിൽകുമാർ, ജില്ലാ നിർമിതികേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ. സാജിത്ത് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








