ബ്രഷ് വുഡ് ചെക്ക് ഡാമുകൾ നിർമിച്ച് വനംവകുപ്പ്

ബ്രഷ് വുഡ് ചെക്ക് ഡാമുകൾ നിർമിച്ച് വനംവകുപ്പ്
ബ്രഷ് വുഡ് ചെക്ക് ഡാമുകൾ നിർമിച്ച് വനംവകുപ്പ്
Share  
2026 Feb 17, 09:02 AM

സുൽത്താൻബത്തേരി : വേനലിൽ വന്യമ്യഗങ്ങൾക്ക് വനത്തിനുള്ളിൽ തന്നെ തീറ്റയും വെള്ളവും ഒരുക്കുന്നതിനായി ബ്രഷ് വുഡ് ചെക്ക് ഡാമുകളുടെ നിർമാണം തുടങ്ങി വനംവകുപ്പ്. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയ്‌ഞ്ചിലെ നല്ലൂർ, ആനക്കുഴം, സള്ളിത്തോട് ഭാഗങ്ങളിലാണ് മുത്തങ്ങ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരും വാച്ചർമാരും ചേർന്ന് ബ്രഷ് വുഡ് ചെക്ക് ഡാമുകൾ നിർമിച്ചത്.


വനത്തിൽത്തന്നെ ഉണങ്ങി വീഴുന്ന ചെറുമരത്തടികൾ ഉപയോഗിച്ച് സ്വാഭാവിക നീർച്ചാലുകളിലാണ് ഇവ നിർമിക്കുന്നത്. തടികളുടെ വിടവുകളിൽ പുല്ലും ചുള്ളിക്കമ്പുകളും ചെളിയും ചേർത്ത് അടയ്ക്കുന്നു. ഇത് വെള്ളം തടഞ്ഞുനിർത്തുന്നതിനൊപ്പം വളർന്ന് തീറ്റയുമാകും. മഴക്കാലമാകുന്നതോടെ കൂടുതൽ വെള്ളം വരുമ്പോൾ ചെക്ക് ഡാമുകൾ തനിയെ തകർന്ന് സ്വാഭാവിക നീരൊഴുക്ക് സാധ്യമാകുകയും ചെയ്യും. കുടിവെള്ളവും തീറ്റയും ലഭിക്കുന്നതോടെ വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതിന് കുറവുണ്ടാകുകയും ചെയ്യുമെന്ന് വനംവകുപ്പ് പറയുന്നു. മുത്തങ്ങ സ്റ്റേഷൻ പരിധിയിലെ 250-ഓളം സ്ഥലങ്ങളിലെ വയലുകൾക്ക് സമീപം അടിക്കാടുകൾ വെട്ടിമാറ്റി.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles