വോട്ടിങ് യന്ത്രം പരിചയപ്പെടാൻ വോട്ടുവണ്ടി ഓടിത്തുടങ്ങി

വോട്ടിങ് യന്ത്രം പരിചയപ്പെടാൻ വോട്ടുവണ്ടി ഓടിത്തുടങ്ങി
വോട്ടിങ് യന്ത്രം പരിചയപ്പെടാൻ വോട്ടുവണ്ടി ഓടിത്തുടങ്ങി
Share  
2026 Feb 17, 09:00 AM

കല്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ബോധവത്കരിക്കുന്നതിനും പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് എന്നിവ പരിചയപ്പെടുത്താനും ജില്ലയിൽ വോട്ടുവണ്ടി പര്യടനം തുടങ്ങി. കളക്ട‌റേറ്റിൽ നിന്ന് പര്യടനം തുടങ്ങിയ വോട്ടുവണ്ടി കളക്‌ടർ ഡി.ആർ. മേഘശ്രീ ഫ്ളാഗ് ഓഫ് ചെയ്തു.


കല്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മണ്ഡലങ്ങളിൽ വോട്ടർമാരെ ബോധവത്കരിക്കുന്നതിന് മൂന്ന് വോട്ടുവണ്ടികൾ പര്യടനം നടത്തും. പൊതുജനങ്ങൾക്ക് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ വോട്ട് വണ്ടികളുടെ സേവനം ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ട‌ർ നിജു കുര്യൻ, എൽ.ആർ. ഡെപ്യൂട്ടി കളക്‌ടർ കെ. മനോജ് കുമാർ, എൽ.എ. ഡെപ്യൂട്ടി കളക്‌ടർ എം.കെ. ഇന്ദു, ഇലക്ഷൻ അസി. ബിനു എന്നിവർ പങ്കെടുത്തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles