മണിയൂർ ഗവ. ഐ.ടി.ഐ. പുതിയ കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഇന്ന് ഉദ്ഘാടനം ചെയ്യും.

മണിയൂർ ഗവ. ഐ.ടി.ഐ. പുതിയ കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഇന്ന് ഉദ്ഘാടനം ചെയ്യും.
മണിയൂർ ഗവ. ഐ.ടി.ഐ. പുതിയ കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഇന്ന് ഉദ്ഘാടനം ചെയ്യും.
Share  
2026 Feb 17, 08:57 AM

മണിയൂർ ഗവ. ഐ.ടി.ഐ.യുടെ പുതിയ കെട്ടിടം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 15 വർഷമായി മണിയൂർ ഗ്രാമപ്പഞ്ചായത്ത് വാടക നൽകുന്ന സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചുപോന്ന സ്ഥാപനത്തിനാണ് ഇതോടെ സ്വന്തം ആസ്ഥാനമാകുന്നത്. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിന് മുന്നോടിയായി വൈകുന്നേരം 4.30-ന് ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.


​ഗ്രാമപ്പഞ്ചായത്ത് 2018-ൽ ഏറ്റെടുത്ത് നൽകിയ 1.10 ഏക്കർ സ്ഥലത്താണ് 6.90 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം പണികഴിപ്പിച്ചത്. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കംപ്യൂട്ടർ ലാബുകൾ, സ്മാർട്ട് ക്ലാസ് മുറികൾ, അത്യാധുനിക ലാബ് സൗകര്യങ്ങൾ എന്നിവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ മൂന്ന് ട്രേഡുകളിലായി 128 പേരാണ് ഇവിടെ പരിശീലനം നേടുന്നത്. പുതിയ സൗകര്യങ്ങൾ ഒരുങ്ങുന്നതോടെ കൂടുതൽ ട്രേഡുകൾ അനുവദിക്കാനും കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാനും സാധിക്കും.


​കുറ്റ്യാടി മണ്ഡലത്തിലെ രണ്ടാമത്തെ ഐ.ടി.ഐ. കെട്ടിടമാണ് മണിയൂരിലേത്. ഏകദേശം ഏഴു കോടി രൂപ ചെലവിൽ നിർമ്മിച്ച വില്യാപ്പള്ളി ഐ.ടി.ഐ. കെട്ടിടം രണ്ടു മാസം മുൻപ് ഉദ്ഘാടനം ചെയ്തിരുന്നു. മണിയൂരിലെ ഈ പുതിയ സംരംഭം പ്രദേശത്തെ സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles