'ഹരിതാമൃതം' വടകരയിൽ ഇന്ന് സമാപിക്കും;

'ഹരിതാമൃതം' വടകരയിൽ ഇന്ന് സമാപിക്കും;
'ഹരിതാമൃതം' വടകരയിൽ ഇന്ന് സമാപിക്കും;
Share  
2026 Feb 17, 08:54 AM

വടകര ടൗൺഹാളിൽ അഞ്ചുദിവസമായി നടന്നുവരുന്ന 'ഹരിതാമൃതം' കാർഷിക പരിസ്ഥിതി മേള ചൊവ്വാഴ്ച സമാപിക്കും. നാലാം ദിവസമായ തിങ്കളാഴ്ച പുസ്തകചർച്ച, പി. ബാലൻ മാസ്റ്റർ എൻഡോവ്മെന്റ് സമർപ്പണം, മാധവ് ഗാഡ്‌ഗിൽ സ്മാരക പ്രഭാഷണം, കലാപരിപാടികൾ എന്നിവയോടെ മേള സജീവമായിരുന്നു. സമാപന ദിവസമായ ഇന്ന് സ്മരണാഞ്ജലി, സമാപന സമ്മേളനം, മത്സരവിജയികൾക്കുള്ള സമ്മാനവിതരണം എന്നിവ നടക്കും. ഭരതൻ കുട്ടോത്തും സംഘവും അവതരിപ്പിക്കുന്ന 'പാട്ടുമഴ' എന്ന സംഗീത പരിപാടിയോടെയാവും മേളയ്ക്ക് വിരാമമാവുക.


​പ്രകൃതിയെയും മനുഷ്യനെയും സ്നേഹിക്കുന്ന വിവിധ കൃതികളെ ആസ്പദമാക്കി നടന്ന പുസ്തകചർച്ച കെ.പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഡോ. നിഷാന്ത് പുതുപ്പണത്തിന്റെ 'വെളിച്ചെണ്ണ പ്രകൃതിയുടെ ദിവ്യൗഷധം', ബാലൻ മടപ്പള്ളിയുടെ 'മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ', പ്രദീപ് ഓർക്കാട്ടേരിയുടെ 'പുല്ലരി മധുരം' എന്നീ പുസ്തകങ്ങളാണ് ചർച്ചയ്ക്ക് വിധേയമായത്. പൂത്തോലകണ്ടി രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. നിശാന്ത്, ബാലൻ മടപ്പള്ളി, വി.ടി. സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.


​ഉല്പന്നങ്ങളുടെ വൈവിധ്യം കൊണ്ട് ഹരിതാമൃതത്തിലെ സ്റ്റാളുകൾ ഏറെ ശ്രദ്ധേയമാണ്. ജൈവോല്പന്നങ്ങൾ, ഔഷധസസ്യങ്ങൾ, നാടൻ കോഴിക്കുഞ്ഞുങ്ങൾ തുടങ്ങി നാൽപ്പതിലധികം സ്റ്റാളുകളാണ് ഇവിടെയുള്ളത്. കണ്ണമ്പ്രത്ത് പദ്മനാഭന്റെ നേതൃത്വത്തിലുള്ള പ്രകൃതിക്കൃഷി കേന്ദ്രത്തിന്റെ സ്റ്റാളിൽ പൂർണ്ണമായും ജൈവരീതിയിൽ ഉല്പാദിപ്പിച്ച വിത്തുകളും വളക്കൂട്ടുകളും ലഭ്യമാണ്. ആദിവാസി പാരമ്പര്യ വൈദ്യനായ വി. നടരാജസ്വാമിയുടെ മരുന്നുകളുടെ സ്റ്റാളും മേളയിൽ ജനശ്രദ്ധ ആകർഷിക്കുന്നു. പാരമ്പര്യ മരുന്നുകൾക്ക് പുറമെ കരകൗശല വസ്തുക്കളും തുണിത്തരങ്ങളും ഭക്ഷണസാധനങ്ങളും ഇവിടെ വിപണനത്തിനുണ്ട്.


​മേളയുടെ ചീഫ് കോർഡിനേറ്ററായിരുന്ന പി. ബാലൻ മാസ്റ്ററുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള എൻഡോവ്മെന്റ് വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂൾ ഏറ്റുവാങ്ങി. ചരിത്രകാരൻ പി. ഹരീന്ദ്രനാഥിൽ നിന്ന് പ്രധാനാധ്യാപിക സിസ്റ്റർ ചൈതന്യയാണ് പുരസ്കാരം സ്വീകരിച്ചത്. മഹാത്മാ ദേശസേവാ ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിസ്റ്റർ ചൈതന്യ, പി.പി. രാജൻ, സി.കെ. സുധീർ തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles