കോഴിക്കോടിന് ഇനി ഫുട്‌ബോൾ ആവേശം; ശാന്തിനഗറിലും പൊറ്റമ്മലിലും പുതിയ മൈതാനങ്ങൾ ഒരുങ്ങുന്നു.

കോഴിക്കോടിന് ഇനി ഫുട്‌ബോൾ ആവേശം; ശാന്തിനഗറിലും പൊറ്റമ്മലിലും പുതിയ മൈതാനങ്ങൾ ഒരുങ്ങുന്നു.
കോഴിക്കോടിന് ഇനി ഫുട്‌ബോൾ ആവേശം; ശാന്തിനഗറിലും പൊറ്റമ്മലിലും പുതിയ മൈതാനങ്ങൾ ഒരുങ്ങുന്നു.
Share  
2026 Feb 17, 08:50 AM

കോഴിക്കോട്: ഭട്ട്റോഡ് ശാന്തിനഗർ കോളനിക്ക് സമീപം ഫുട്‌ബോൾ ആവേശത്തിന് പുതിയ വേദിയൊരുങ്ങുന്നു. വർഷങ്ങളായി വെള്ളക്കെട്ടും ദുർഗന്ധവും കാരണം ജനങ്ങൾ പൊറുതിമുട്ടിയ പ്രദേശം ഇപ്പോൾ മനോഹരമായൊരു കളിസ്ഥലമായി മാറുകയാണ്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 11 ലക്ഷം രൂപയിലധികം ചെലവഴിച്ചാണ് സമുദ്ര ഓഡിറ്റോറിയത്തിനും ഉദയം ഹോമിനും സമീപത്തായി ഈ മൈതാനം നിർമിക്കുന്നത്.


​വെള്ളക്കെട്ടുണ്ടായിരുന്ന കുഴിപ്രദേശത്ത് ടൺകണക്കിന് മണ്ണ് നിക്ഷേപിച്ച് ഉയർത്തിയാണ് മൈതാനമാക്കി മാറ്റിയത്. ഒരു വശത്ത് 60 മീറ്ററും മറുവശത്ത് 50 മീറ്ററും നീളമുള്ള മൈതാനത്തിന്റെ ചുറ്റിലും പന്ത് പുറത്തുപോകാതിരിക്കാൻ വലകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. ഗോൾപോസ്റ്റുകൾ കൂടി ഒരുങ്ങുന്നതോടെ മൈതാനം പൂർണ്ണസജ്ജമാകും. സെപ്റ്റംബറിൽ നിർമ്മാണോദ്ഘാടനം നടത്തിയ മൈതാനം വൈകാതെ തന്നെ കായികപ്രേമികൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.


​ഇതിനുപുറമെ ഭട്ട്റോഡ് കാറ്റാടി ഗ്രൗണ്ടിൽ 35 ലക്ഷം രൂപ ചെലവിൽ മറ്റൊരു ഫുട്‌ബോൾ സ്റ്റേഡിയം കൂടി നിർമ്മിക്കാൻ പദ്ധതിയുണ്ട്. മാരിടൈം ബോർഡിന്റെ കീഴിലുള്ള ഈ സ്ഥലം 30 വർഷത്തേക്ക് പാട്ടത്തിനെടുത്ത് വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, പൊറ്റമ്മൽ ജങ്ഷന് സമീപം അഹമ്മദ് ദേവർകോവിൽ എം.എൽ.എ.യുടെയും കോർപ്പറേഷന്റെയും ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന പുതിയ സ്റ്റേഡിയത്തിന്റെ പണികളും പുരോഗമിക്കുകയാണ്. 30 സെന്റിലധികം സ്ഥലത്ത് നിർമ്മിക്കുന്ന ഈ സ്റ്റേഡിയത്തിൽ ഗാലറിയും മറ്റ് ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles