കോഴിക്കോട് : വ്യാജഭിന്നശേഷിമാഫിയ സമൂഹത്തെ കാർന്നുതിന്നുന്ന വലിയൊരു വിപത്തായി മാറിയിരിക്കുകയാണെന്ന് കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്‌ടറേറ്റിനുമുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്ന വ്യാജന്മാർക്കെതിരേ ശക്തമായ നടപടി വേണമെന്നും ഈ അനീതിക്കെതിരേ ഭരണകൂടം പുലർത്തുന്ന മൗനം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനപ്രസിഡൻ്റ് കെ.ജെ. വർഗീസ് അധ്യക്ഷനായി. കെ.എം. ഷമീർ, കെ.എം. അബ്‌ദുൾ ഹക്കീം, ബിൻസിൻ ഏക്കാട്ടൂർ, അലി പുല്ലാര, മൊയ്‌തു കണ്ണങ്കോടൻ, നാരായണൻ, മുംതാസ്, സലീം കട്ടിപ്പാറ, കെ.ഇ. അഷറഫ്, സഹീർ ചിങ്ങത്ത്, അബ്‌ദുൾ അസീസ് നമ്പ്രത്തുകര എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








