ബോവിക്കാനം കുടുംബശ്രീ അംഗങ്ങളെ സംരംഭകരാക്കി മാറ്റി പ്രാദേശിക സാമ്പത്തിക വികസനം ഉറപ്പാക്കുന്ന 'സ്റ്റാർട്ടപ്പ് വില്ലേജ് ഓൺട്രപ്രനേർഷിപ്പ് പദ്ധതിക്ക് ജില്ലയിൽ തുടക്കം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമങ്ങളിലെ കുടുംബശ്രീ അംഗങ്ങളുടെ സംരംഭകത്വ കഴിവുകൾ പ്രോത്സാഹിപ്പിക്കുക വഴി തൊഴിലില്ലായ്‌മ പരിഹരിക്കുകയും അതുവഴി പ്രാദേശിക സാമ്പത്തിക വളർച്ച കൈവരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ സാങ്കേതിക-സാമ്പത്തിക സഹായങ്ങൾ നൽകും. കുടുംബശ്രീ അംഗങ്ങൾക്ക് സ്വന്തമായി ബിസിനസ് യൂണിറ്റുകൾ തുടങ്ങാൻ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതാണ് പദ്ധതി
ബിസിനസ് മാനേജ്‌മെന്റിലും വിപണനത്തിലും പ്രത്യേക പരിശീലനം നൽകുകയും കുറഞ്ഞ പലിശയിൽ സംരംഭങ്ങൾക്കായി സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യും. ബിസിനസ് പ്ലാനുകൾ തയ്യാറാക്കാനും അവ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനും വിദഗ്ധരുടെ സേവനം നൽകും.
സ്റ്റാർട്ടപ്പ് വില്ലേജ് പദ്ധതിയുടെ ഓഫീസ് മുളിയാർ പൊവ്വലിലെ കാറഡുക്ക ബ്ലോക്ക് വനിതാ പരിശീലന കേന്ദ്രത്തിൽ കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്‌തു. മുളിയാർ സി.ഡി.എസ്. ചെയർപേഴ്സൺ ഖൈറുന്നിസ അധ്യക്ഷയായി. ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് പിലിക്കോട്, ജില്ലാ പ്രോഗ്രാം മാനേജർ എം. ഷീബ, ഡി. ഹരിദാസ്, റോഷ്‌നി ജനാർദനൻ, ബി. സുമ, പദ്‌മാവതി തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








