എരിഞ്ഞിപ്പുഴ തടയണ: പ്രവൃത്തി ഉദ്ഘാടനം നാളെ

എരിഞ്ഞിപ്പുഴ തടയണ: പ്രവൃത്തി ഉദ്ഘാടനം നാളെ
എരിഞ്ഞിപ്പുഴ തടയണ: പ്രവൃത്തി ഉദ്ഘാടനം നാളെ
Share  
2026 Feb 17, 08:31 AM

എരിഞ്ഞിപ്പുഴ: നവകേരള സദസ്സിൽ ഏഴുകോടി രൂപ വകയിരുത്തി പയസ്വിനിപ്പുഴയ്ക്ക് കുറുകെ എരിഞ്ഞിപ്പുഴയിൽ നിർമിക്കുന്ന തടയണയുടെ പ്രവൃത്തി ഉദ്ഘാടനം ബുധനാഴ്‌ച രാവിലെ 11-ന് നടക്കും. സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മുളിയാർ, ബേഡഡുക്ക ഗ്രാമപ്പഞ്ചായത്തുകളിലെ ജലസേചനസൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതിയാണിത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇരുപഞ്ചായത്തുകളിലെയും 250 ഹെക്‌ടർ സ്ഥലത്ത് കാർഷികമേഖല അഭിവൃദ്ധിപ്പെടും.


നവകേരളസദസ്സിൻ്റെ ഭാഗമായാണ് തടയണയ്ക്കായുള്ള ആവശ്യം ഉയർന്നുവന്നത്. പദ്ധതിയുടെ പ്രാരംഭപരിശോധനകൾ പൂർത്തിയാക്കി. ഇറിഗഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡ് രൂപരേഖ തയ്യാറാക്കി പദ്ധതിയുടെ ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ച് നവകേരള സദസ്സിന്റെ ഭാഗമായി അനുവദിക്കുകയായിരുന്നു. ഓരോ നിയമസഭാമണ്ഡലത്തിലെയും വികസനത്തിനായി വകയിരുത്തുന്ന ഏഴുകോടി രൂപ ഉദുമ മണ്ഡലത്തിൽ ഈ പദ്ധതിക്കാണ് വകയിരുത്തിയത്. പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച ഉടൻതന്നെ ടെൻഡർ നടപടികൾ പൂർത്തീകരിക്കാനുമായി. അടുത്തവർഷം ജൂലായിൽ പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 145 മീറ്റർ നീളമുള്ള തടയണയിൽ 2.5 മീറ്റർ ഉയരത്തിൽ വെള്ളം സംഭരിക്കാൻ സാധിക്കും. ഒന്നര കിലോമീറ്റർ മുകൾഭാഗത്തേക്ക് വെള്ളം സംഭരിക്കാനാകും. തടയണ പൂർത്തിയാകുന്നതോടെ പ്രദേശത്തെ ഭൂഗർഭ ജലവിതാനം ഉയർത്താൻ സാധിക്കും. മുളിയാർ ഗ്രാമപ്പഞ്ചായത്തിലെ സംരക്ഷിത വനമേഖലയിലെ ജീവജാലങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles