ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഈ മാസം 25 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 1,050 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 2,000 രൂപ വീതമാണ് പെൻഷനായി ലഭിക്കുക. ഏകദേശം 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ടെത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിൽ പെൻഷൻ എത്തിച്ചു നൽകും. വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായവർക്കുള്ള തുക അതത് ബോർഡുകൾ വഴിയാണ് വിതരണം ചെയ്യുന്നത്.
ദേശീയ പെൻഷൻ പദ്ധതിയുടെ ഭാഗമായ 8.46 ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതം ലഭിക്കാൻ വൈകുന്ന സാഹചര്യത്തിൽ, ആ തുകയായ 24.21 കോടി രൂപയും സംസ്ഥാനം മുൻകൂറായി അനുവദിച്ചിട്ടുണ്ട്. ഈ തുക കേന്ദ്രത്തിന്റെ പി.എഫ്.എം.എസ് സംവിധാനം വഴി അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യപ്പെടും.
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി. 2011-16 കാലയളവിൽ 9,011 കോടി രൂപയായിരുന്നു പെൻഷനായി നൽകിയിരുന്നതെങ്കിൽ, കഴിഞ്ഞ ഒന്നാം പിണറായി സർക്കാർ 35,154 കോടി രൂപയും നിലവിലെ സർക്കാർ ഇതുവരെ 49,433.83 കോടി രൂപയും പെൻഷൻ ഇനത്തിൽ വിതരണം ചെയ്തു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്ന പെൻഷൻ നിലവിലെ സർക്കാർ ഘട്ടംഘട്ടമായി 2,000 രൂപയായി ഉയർത്തുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








