കൊച്ചി : ലഹരിവിരുദ്ധ ബോധവത്കരണം ലക്ഷ്യമിട്ട് കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്‌മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജീസ് (ജി-ടെക്) ഇൻഫോപാർക്ക് കാമ്പസിൽ സംഘടിപ്പിച്ച നാലാമത് മാരത്തണിൻ്റെ പുരുഷവിഭാഗം ഹാഫ് മാരത്തണിൽ ജയ്‌പൂർ സ്വദേശി സോനുയാദവും വനിതാവിഭാഗം ഹാഫ് മാരത്തണിൽ ബിഹാർ നവാഡ സ്വദേശിനി ചന്ദ്രവന്ദി കുമാരിയും ജേതാക്കളായി. എയർഫോഴ്സ് ഉദ്യോഗസ്ഥനായ സോനു യാദവ് ഒരുമണിക്കൂർ 18 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്.
രണ്ടുമണിക്കൂർ എട്ടുമിനിറ്റ് എടുത്താണ് ചന്ദ്രവന്ദി കുമാരി ഹാഫ് മാരത്തൺ പൂർത്തിയാക്കിയത്. വിജയികൾക്കുള്ള മെഡലുകൾ കൊച്ചി മേയർ വി.കെ. മിനിമോൾ, ജി-ടെക് ചെയർമാൻ വി.കെ. മാത്യൂസ്, സി.ഇ.ഒ. വേണു ഗോപാലകൃഷ്ണൻ, ചലച്ചിത്രതാരം അദിതി രവി എന്നിവർ വിതരണം ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








