കണ്ണൂർ : സീബ്രാലൈനിൽ 'മോട്ടു' ഇറങ്ങി, റോഡ് മുറിച്ചുകടക്കുന്നവരെയും വാഹന ഡ്രൈവർമാരെയും ബോധവത്കരിക്കാൻ. ഞായറാഴ്ച്‌ച ഉച്ചയ്ക്കാണ് കേരള മോട്ടോർവാഹനവകുപ്പിൻ്റെ ഔദ്യോഗിക ചിഹ്നമായ 'മോട്ടു' എന്ന ആനക്കുട്ടി മേലെചൊവ്വയിലും കാൽടെക് സിലും എത്തിയത്. സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഈ വരവ്.
കാൽനടയാത്രികർക്കുള്ള സീബ്രാക്രോസിങ്ങിൽ നിയമലംഘനം നടത്തുന്നവർക്ക് 'മോട്ടു 'വിൻ്റെ കൈയിലെ ചെറുഗദയുടെ തട്ട് കിട്ടി. കാൽനടയാത്രക്കാരെ പരിഗണിച്ച് വണ്ടി നിർത്തുന്നവർക്ക് ചോക്‌ലേറ്റും നൽകി. റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാലൈൻ ഉണ്ടായാലും അത് ഉപയോഗിക്കാതെ നടക്കുന്നവർക്ക് സ്നേഹത്താക്കിത് നൽകി. ഒരു കാർട്ടൂൺ കഥാപാത്രത്തിൻ്റെ രൂപഭാവങ്ങളുള്ള മോട്ടുവിനൊപ്പം സെൽഫിയെടുക്കാൻ നിരവധി കുട്ടികൾ ஒன்னி.
മോട്ടുവിന്റെ പ്രാരംഭ മുന്നറിയിപ്പിന് ശേഷം നിയമലംഘനം ആവർത്തിക്കുന്നവർക്ക് മോട്ടോർവാഹനവകുപ്പിന്റെ ശിക്ഷാനടപടികൾ നേരിടേണ്ടി വരും. കേരള സംസ്ഥാന തദ്ദേശദിനാഘോഷമായ ഹാപ്പിനസ് ഫെസ്റ്റിന്റെ ഭാഗമായി മോട്ടോർവാഹനവകുപ്പിൻ്റെ ഭാഗമായുള്ള സ്റ്റാൾ സന്ദർശിച്ചു. കണ്ണൂർ ആർടിഒ ഇ.എസ്. ഉണ്ണിക്കൃഷ്‌ണൻ്റെ നിർദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ വി. പ്രജിത്ത്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരായ കെ.സബിൻ, പി. ധനേഷ്, അഖിൽ, വിവേക് രാജ് എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








