കോഴിക്കോട്: ബാങ്കോക്കിലെ ഐക്യരാഷ്ട്രസഭ ഏഷ്യ പസഫിക് ആസ്ഥാനത്ത് പ്രസംഗിച്ച് റൂഹി മൊഹ്‌സബ്. സുസ്ഥിരഭാവിക്കായുള്ള വിദ്യാഭ്യാസം' എന്ന വിഷയത്തിൽ നടന്ന ആഗോളസെമിനാറിലാണ് പറമ്പിൽബസാറിലെ ആറുവയസ്സുകാരി റൂഹി സംസാരിച്ചത്.
സസ്റ്റൈനബിൾ ഡിവലപ്‌മെൻ്റ് കൗൺസിലുമായി സഹകരിച്ച് യുനെസ്കോ യൂത്ത് എജുക്കേഷൻ റിസർച്ച് സെന്ററാണ് സെമിനാർ നടത്തിയത്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ കേരളമെന്ന സ്ഥലത്തെ കോഴിക്കോട്ടുനിന്നാണ് താൻ വരുന്നതെന്നു പറഞ്ഞാണ് ഭൂമിയെ സംരക്ഷിച്ചുനിർത്തേണ്ട ആവശ്യകതയെക്കുറിച്ച് റൂഹി സംസാരിച്ചത്.
പാറോപ്പടി കോമൺ ഗ്രൗണ്ട് ഇൻ്റർനാഷണൽ അക്കാദമിയിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ് റൂഹി കേരളംമുതൽ കശ്‌മീർവരെയുള്ള 10,000 വിദ്യാഭ്യാസസ്ഥാപനങ്ങൾ തിരഞ്ഞെടുത്ത് ഓരോ വിദ്യാലയത്തിന്റെയും നേതൃത്വത്തിൽ 1000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ട്രീ ബാങ്ക് നഴ്‌സറി പദ്ധതിക്ക് തുടക്കംകുറിച്ചിരിക്കുകയാണ് റൂഹി മൊഹ്സബ്. ഭൂട്ടാൻ വിദ്യാഭ്യാസമന്ത്രി യീസാങ് ഡീ താപ്പ റുഹിക്ക് ഉപഹാരം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








