കല്പറ്റ: ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ് ഹെൽത്തി കേരള കാംപെയ്ൻ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രികാ കൃഷ്‌ണൻ നിർവഹിച്ചു. കാംപെയ്നെൻ ഭാഗമായി കല്പറ്റ എസ്.കെ.എം. ജെ.എച്ച്.എസ്.എസ്. ഗ്രൗണ്ടിൽ മാസ് യോഗ ടി. സിദ്ദിഖ് എം.എൽ.എ. ഉദ്ഘാടനംചെയ്‌തു. വിവിധ പഞ്ചായത്തുകളിൽനിന്നുള്ള 110 ഓളം യോഗ ക്ലബ് അംഗങ്ങളും ആയുഷ് വകുപ്പിലെ മുന്നൂറിലധികം ജീവനക്കാരും പങ്കെടുത്തു. തുടർന്ന്, എസ്.കെ.എം.ജെ. സ്കൂൾ ഗ്രൗണ്ടിൽനിന്ന് തുടങ്ങി.
വാക്കത്തൺ സബ് കളക്‌ടർ അതുൽ സാഗർ ഫ്ലാഗ്‌ഓഫ് ചെയ്തു. ഹോമിയോപ്പതി വകുപ്പിൻ്റെ ഫ്ലാഷ് മോബ്, ഭാരതീയ ചികിത്സാവകുപ്പിൻ്റെ സ്‌കിറ്റ്, പോസ്റ്റർ പ്രദർശനം എന്നിവ നടന്നു. കല്പറ്റ നഗരസഭാ കൗൺസിലർ ഗിരീഷ് കല്പറ്റ അധ്യക്ഷതവഹിച്ചു. ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഒ.കെ. ശ്രീജ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹരിതാ ജയരാജ്, ഡോ. സി.എൻ. രേഖ, ഡോ. എം. ബേബി സിനി, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അച്ചാമ്മ ലെനു തോമസ് തുടങ്ങിയവർ സംസാരിച്ചു. ജീവിതശൈലീരോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. കേരള സർക്കാർ ആയുഷ് വകുപ്പ്, ഭാരതീയ ചികിത്സാവകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഹോമിയോപ്പതിവകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








