കമ്പളക്കാട് : സ്റ്റേഷനിലെത്തുന്നവരെ വിശദമായി കേൾക്കാനും അവർക്ക് നീതി ഉറപ്പാക്കുവാനും ഓരോ പോലീസ് ഉദ്യോഗസ്ഥരും പ്രതിജ്ഞാബദ്ധമാണെന്ന് ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 36-ാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എം.എ. സന്തോഷ് പതാക ഉയർത്തി. സംസ്ഥാന ട്രഷറർ പ്രേംജി കെ. നായർ, ജില്ലാ സെക്രട്ടറി പി.സി. സജീവ്, ജില്ലാ ട്രഷറർ എൻ. ബഷീർ, കേരള പോലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ഡി. സുനിൽ, ജില്ലാ സെക്രട്ടറി കെ.കെ. അബ്‌ദുൾ ഷെരീഫ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻറ്" സെക്രട്ടറി ജി.എസ്. ശ്രീജിഷ്, കെ.പി.എ. ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്, കെ.പി.ഒ.എ. ജില്ലാ വൈസ് പ്രസിഡൻ്റ് പി.ജി. സതീഷ് കുമാർ, ജില്ലാ ജോയിൻറ് സെക്രട്ടറി എ.ആർ. ഷീജ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








