പറളി : പറളി ഹയർസെക്കൻഡറി സ്കൂകൂളിൽ നടക്കുന്ന കേരള ഭാരത് സ്കൗട്ട്‌സ് ആൻഡ് ഗൈഡ്സ് സംസ്ഥാനതല കബ്-ബുൾബുൾ ഉത്സവത്തിൽ രണ്ടാംദിവസമായ ശനിയാഴ്ച വിനോദ-സാഹസിക പരിപാടികൾ, ജങ്കിൾ പ്ലേ, താര സ്റ്റോറി പ്ലേ ആക്ടിങ്, ഹാൻഡ് (ക്രാഫ്റ്റ്, പേപ്പർക്രാഫ്റ്റ്, ചിത്രരചന, നിറംനൽകൽ, ടോട്ടം പോൾ പ്രദർശനം, മരം അലങ്കരിക്കൽ, ക്വിസ് മത്സരം, ആക്ഷൻസോങ്, ദേശഭക്തിഗാനം, ചമയം, പക്ഷി-മൃഗ വേഷപ്പകർച്ച തുടങ്ങിയ മത്സരങ്ങൾ നടന്നു. വൈകിട്ടുനടന്ന സമാപന സമ്മേളനം കെ. ശാന്തകുമാരി എം.എൽ.എ. ഉദ്ഘാടനംചെയ്തു.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അഖിൽ അധ്യക്ഷനായി.
ഗീത, സി. സുബ്രഹ്മണ്യൻ, കെ.സി. കിഷോർ കുമാർ, ആശാചന്ദ്രൻ, സഫിയ, കെ.കെ. ജയലളിത, വി.കെ. ലളിത, ഷീല ജോസഫ് എന്നിവർ സംസാരിച്ചു.
മേള ഞായറാഴ്ച്‌ച രാവിലെ ഒമ്പതിന് സമാപിക്കും. വിവിധ ജില്ലകളിൽനിന്നായി അഞ്ചുവയസ്സിനും പത്തു വയസ്സിനും ഇടയിലുള്ള ആയിരത്തോളം എൽ.പി.തല മത്സരാർഥികൾ മേളയിൽ പങ്കെടുത്തു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








