ഫറോക്കിന് പുതിയ മിനി സിവിൽ സ്റ്റേഷൻ; 10 കോടിയുടെ വികസന പദ്ധതി മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

ഫറോക്കിന് പുതിയ മിനി സിവിൽ സ്റ്റേഷൻ; 10 കോടിയുടെ വികസന പദ്ധതി മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
ഫറോക്കിന് പുതിയ മിനി സിവിൽ സ്റ്റേഷൻ; 10 കോടിയുടെ വികസന പദ്ധതി മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
Share  
2026 Feb 15, 09:21 AM

ഫറോക്ക്: മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനം ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനായി നിർവഹിച്ചു. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിന് സാധിച്ചതായി മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.


​മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബേപ്പൂർ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1,400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി അദ്ദേഹം വ്യക്തമാക്കി. ബേപ്പൂർ തുറമുഖത്തിന്റെ വികസനം മലബാറിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ കരുത്താകുമെന്നും, പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസുകളിലെ ഓൺലൈൻ ബുക്കിങ് വഴി 32 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.


​ചുങ്കത്തെ പഴയ വാണിജ്യനികുതി വകുപ്പ് ചെക്പോസ്റ്റ് ഇരുന്ന 23 സെന്റ് ഭൂമിയിലാണ് 10 കോടി രൂപ ചെലവിൽ പുതിയ നാലുനില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഫറോക്ക് സബ് ട്രഷറി, വില്ലേജ് ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, ജി.എസ്.ടി ഓഫീസുകൾ, അസിസ്റ്റന്റ് ലേബർ ഓഫീസ് എന്നിവയാണ് ഇവിടെ പ്രവർത്തിക്കുക. ഭിന്നശേഷി സൗഹൃദമായി നിർമ്മിച്ച സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ്, കോൺഫറൻസ് ഹാൾ, വിശ്രമമുറി തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

​വി.കെ.സി. മമ്മദ്കോയ മുഖ്യാതിഥിയായ ചടങ്ങിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles