കോഴിക്കോട്: സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വാക്കറു ഫൗണ്ടേഷൻ ആധുനിക ഉമിനീർ അനലൈസർ കൈമാറി. ഉമിനീർ പരിശോധനയിലൂടെ മയക്കുമരുന്ന് ഉപയോഗം ഉടനടി കണ്ടെത്താൻ സഹായിക്കുന്ന ഈ ഉപകരണം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡി.ജി.പി. റവാഡ എ. ചന്ദ്രശേഖറിന് നൽകി ഉദ്ഘാടനം ചെയ്തു.
ലഹരി ഉപയോഗത്തിന്റെ രീതികൾ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചവരെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പുതുതലമുറയെ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയകളെ തടയാൻ ഇത്തരം സാങ്കേതിക വിദ്യകൾ സഹായകമാകും. യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതിന് കളിസ്ഥലങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിറ്റി പോലീസ് കമ്മിഷണർ ജി. ജയ്‌ദേവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.ജി.പി. റവാഡ എ. ചന്ദ്രശേഖർ മുഖ്യാതിഥിയായിരുന്നു. വാക്കറു ഫൗണ്ടേഷൻ ചെയർമാൻ വി. നൗഷാദ്, ഐ.ജി. രാജ്പാൽ മീണ, ഡി.ഐ.ജി. യതീഷ് ചന്ദ്ര, ഡി.സി.പി. പദംസിങ് എന്നിവരും വിവിധ റോട്ടറി ക്ലബ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








